പുഴയിൽ തിരച്ചിൽ നടത്തുന്നു, അർജുൻ   ഫയൽ
Kerala

അര്‍ജുനായി തിരച്ചില്‍, ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ തിങ്കളാഴ്ച എത്തും; ചെലവ് 50 ലക്ഷം

ജലമാര്‍ഗത്തിലായിരിക്കും ഡ്രഡ്ജര്‍ എത്തിക്കുകയെന്നും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചിലിന് ഡ്രഡ്ജര്‍ എത്തിക്കാന്‍ തീരുമാനമായി. ഗോവയില്‍ നിന്ന് തിങ്കളാഴ്ചയോടെ ഡ്രഡ്ജര്‍ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. ഡ്രഡ്ജര്‍ കൊണ്ടുവരുന്നതിന് 50 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കണക്കുകൂട്ടല്‍. ജലമാര്‍ഗത്തിലായിരിക്കും ഡ്രഡ്ജര്‍ എത്തിക്കുകയെന്നും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിച്ചു.

ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചെലവിനുള്ള തുക കഴിഞ്ഞാല്‍ ബാക്കി ദിനംപ്രതി നാല് ലക്ഷം രൂപയാണ് വാടക. നദിയിലൂടെ കൊണ്ടുവരുമ്പോള്‍ പാലങ്ങള്‍ക്ക് താഴേക്കൂടി കൊണ്ടുവരേണ്ടതിനാല്‍ ചില തയ്യാറെടുപ്പുകള്‍ നടത്തേണ്ടിയും വരും. ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ കാലതാമസം കൂടാതെ എത്തിക്കാനും തീരുമാനമായിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നദിമാര്‍ഗം എത്തിക്കുന്നതിനുള്ള ചെലവ് ജില്ലാ ഭരണകൂടം വഹിക്കുമെന്ന് എംഎല്‍എ സതീശ് സൈല്‍ എംഎല്‍എ പറഞ്ഞു. ഇതിനായി 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും എംഎല്‍എ പറഞ്ഞു. തൃശൂരില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും പുഴയുടെ അടിയൊഴുക്ക് കൂടിയതിനാല്‍ എത്തിക്കാനായില്ല. ഇന്നത്തെ തിരച്ചില്‍ നിര്‍ത്തിവെച്ചു. നാളെ തിരച്ചില്‍ ഉണ്ടാവില്ല. വെള്ളിയാഴ്ചയാണ് തിരച്ചില്‍ പുനരാരംഭിക്കും. പുഴയുടെ അടിത്തട്ടില്‍ അടിഞ്ഞ് കൂടിയ മണ്ണും മരങ്ങളും പുഴയില്‍ മുങ്ങിയുള്ള തിരച്ചിലിന് തടസം സൃഷ്ടിക്കുന്നുവെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സൈല്‍ പറഞ്ഞു. ദൗത്യം ഫലം കാണുന്നതുവരെ ഷിരൂരില്‍ തുടരുമെന്ന് നാവികസേന അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി