വന്ദേഭാരത് ട്രെയിന്‍/ എഎന്‍ഐ 
Kerala

കേരളത്തിന് ഓണസമ്മാനമായി രണ്ടാം വന്ദേഭാരത്?: പുതിയ ഡിസൈൻ റേക്ക് ദക്ഷിണ റെയില്‍വേക്ക് 

ഏപ്രില്‍ 25 നാണ് ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ ഉദ്ഘാടനം ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഓണസമ്മാനമായി കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് ട്രെയിന്‍ ലഭിച്ചേക്കും. ഡിസൈന്‍ മാറ്റം വരുത്തിയ വന്ദേഭാരതിന്റെ റേക്ക് ദക്ഷിണ റെയില്‍വേയ്ക്ക് അനുവദിച്ചു. പുതിയ ട്രെയിന്‍ വടക്കൻ കേരളത്തിലൂടെ സർവീസ് നടത്തുമെന്നാണ് സൂചന. 

എട്ടു കോച്ചുകളുള്ള ട്രെയിന്‍ (റേക്ക് വെര്‍ഷന്‍-2) ഇന്ന് രാത്രിയോടെ ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്നും പുറപ്പെടും. മംഗലാപുരത്തേക്കാണ് ട്രെയിന്‍ പുറപ്പെടുക. 

എറണാകുളം- മംഗലാപുരം, തിരുവനന്തപുരം- മം​ഗലാപുരം, മം​ഗലാപുരം- കോയമ്പത്തൂർ റൂട്ടുകളാണ് പരിഗണനയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. 

ഏപ്രില്‍ 25 നാണ് ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ ഉദ്ഘാടനം ചെയ്തത്. നിലവില്‍ കാസര്‍കോട്- തിരുവനന്തപുരം റൂട്ടില്‍ ഈ വന്ദേഭാരത് സര്‍വീസ് നടത്തിവരികയാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

SCROLL FOR NEXT