എം ജി രാജമാണിക്യം / ഫയല്‍ 
Kerala

ശീമാട്ടി ഭൂമി ഏറ്റെടുക്കല്‍ : എം ജി രാജമാണിക്യത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി

കൂടിയ വിലയ്ക്ക് ശീമാട്ടിയുടെ ഭൂമി ഏറ്റെടുക്കാന്‍ രാജമാണിക്യം പ്രത്യേക കരാറുണ്ടാക്കി എന്നാണ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : എറണാകുളം ജില്ലാ മുന്‍ കളക്ടര്‍ എം ജി രാജമാണിക്യത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി. കൊച്ചി മെട്രോയ്ക്കായി ശീമാട്ടിയുടെ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ടാണ് നടപടി. ശീമാട്ടിക്കായി രാജമാണിക്യം വഴി വിട്ട് പ്രവര്‍ത്തിച്ചെന്നാണ് പരാതി. 

കൂടിയ വിലയ്ക്ക് ശീമാട്ടിയുടെ ഭൂമി ഏറ്റെടുക്കാന്‍ രാജമാണിക്യം പ്രത്യേക കരാറുണ്ടാക്കി എന്നാണ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതിക്കാരന്‍. ശീമാട്ടിക്ക് മാത്രമായി പ്രത്യേക കരാര്‍ ഉണ്ടാക്കയത് അഴിമതിയാണെന്നും പരാതിക്കാരന്‍ വ്യക്തമാക്കി. 

ഇക്കാര്യം ചൂണ്ടിക്കാട്ടി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. മറ്റിടങ്ങളില്‍ 52 ലക്ഷം രൂപയ്ക്ക് സ്ഥലം ഏറ്റെടുത്തപ്പോള്‍ ശീമാട്ടിക്ക് 80 ലക്ഷത്തോളം രൂപയാണ് നല്‍കിയതെന്ന് പരാതിക്കാരന്‍ പറയുന്നു. ഹര്‍ജി പരിഗണിച്ച വിജിലന്‍സ് കോടതി ശീമാട്ടിയുമായുള്ള പ്രത്യേക കരാറിനെക്കുറിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

'എന്റെ വയറ്റില്‍ നിന്നാണ് അവന്‍ വന്നത്, നിങ്ങളുടെ വീട്ടിലെ പോലെ എന്റെ കുഞ്ഞിനെ വളര്‍ത്താനാകില്ല'; ഉപദേശകരോട് ദിയ കൃഷ്ണ

വൈറ്റ് റൈസിനെ പ്രോട്ടീൻ റിച്ച് ആക്കാം, ഇങ്ങനെയൊന്ന് പരീക്ഷിച്ചു നോക്കൂ

കരയണ്ട കുട്ടാ,കാമറൂൺ ഗ്രീനിന്റെ ‘ചക്കിങ്’ ആരോപണത്തിന് ഉസ്മാൻ താരിഖിന്റെ മറുപടി

SCROLL FOR NEXT