കെ കുഞ്ഞിക്കണ്ണന്‍ 
Kerala

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

ജന്മഭൂമി പത്രത്തിന്റെ റസിഡന്റ് എഡിറ്ററായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ജന്മഭൂമി പത്രത്തിന്റെ റസിഡന്റ് എഡിറ്ററുമായിരുന്ന കെ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് ശാന്തികവാടത്തില്‍.

ബിജെപി സംസ്ഥാന സമിതി അംഗമാണ്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കണ്ണൂര്‍, പേരാവൂര്‍ മണ്ഡലങ്ങളില്‍ മത്സരിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. കെ കുഞ്ഞിക്കണ്ണന്റെ കെ ജി മാരാറുടെ ജീവചരിത്രകാരനും കെ കുഞ്ഞിക്കണ്ണന്‍ ആയിരുന്നു.

യുവമോര്‍ച്ചയുടെ ആദ്യത്തെ ജനറല്‍ സെക്രട്ടറി ആയിരുന്നു. ബിജെപി മീഡിയ കണ്‍വീനര്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട്, തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട്, കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റ് ചെയര്‍മാന്‍, കണ്ണൂര്‍ പ്രസ്സ് ക്ലബ്ബ് സെക്രട്ടറി, ഫിലിം സെന്‍ സര്‍ ബോര്‍ഡ് അംഗം, ടെലികോം അഡൈ്വസറി ബോര്‍ഡ് അംഗം, പത്രപ്രവര്‍ത്തക അക്രഡിറ്റേഷന്‍ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

Senior journalist K Kunhikannan has passed away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെങ്കോട്ട സ്ഫോടനം ചാവേര്‍ ആക്രമണം, ഉമര്‍ സൂത്രധാരന്‍; 7,500 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ

കുട്ടികളെ പൂട്ടിയിട്ട്, ​ഗ്യാസ് തുറന്നുവിട്ട് വീട് കത്തിച്ച് ജീവനൊടുക്കാൻ യുവാവിന്റെ ശ്രമം; പൊളിച്ച് പൊലീസും ഫയർഫോഴ്സും

വേനല്‍ ചൂടിന് ആശ്വാസം; മൂന്ന് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam September 10| വാഹന തടസ്സം പരിഹരിക്കും, കാത്തിരുന്ന കൂടിക്കാഴ്ച നടക്കും

ഒറ്റച്ചാര്‍ജില്‍ 36 മണിക്കൂര്‍ വിഡിയോ, ഒരേസമയം മൂന്ന് ആക്റ്റിവിറ്റികള്‍; ഐഫോണ്‍ 18 പ്രോയും പ്രോ മാക്‌സും അവതരിപ്പിച്ച് ആപ്പിള്‍