'പാൻ കാർഡ് തിരിച്ചു കിട്ടിയപ്പോൾ നായർക്ക് പകരം നാറിയായി'; എന്തൊരു കഷ്ടമാണെന്ന് ശ്രീവിദ്യ മുല്ലച്ചേരി

'അച്ഛന്‍റെ പേരിന്‍റെ സ്ഥാനത്ത് രാമചന്ദ്രൻ നായർക്ക് പകരം രാമചന്ദ്രൻ നാറി എന്ന് ടൈപ്പ് ചെയ്ത് അവര് തന്നു'.
Sreevidya Mullachery
Sreevidya Mullacheryവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

പാൻ കാർഡ് മാറ്റത്തിനായി കൊടുത്ത് തിരിച്ചു കിട്ടിയപ്പോൾ വന്ന തെറ്റ് ചൂണ്ടിക്കാട്ടി നടി ശ്രീവിദ്യ മുല്ലച്ചേരി. തന്റെ ഭര്‍ത്താവും സംവിധായകനുമായ രാഹുല്‍ രാമചന്ദ്രന്‍റെ പാന്‍ കാര്‍ഡിലെ അച്ഛന്‍റെ പേരിലാണ് തെറ്റ് വന്നത്. രാമചന്ദ്രന്‍ നായര്‍ എന്ന പേര് കാര്‍ഡില്‍ രാമചന്ദ്രന്‍ നാറി എന്നാണ് രേഖപ്പെടുത്തിയത്.

പേര് മാറിയ കാര്യം തമാശ രീതിയിലാണ് ശ്രീവിദ്യ അവതരിപ്പിച്ചത്. 'ഗയ്സ്, എന്‍റെ വീട്ടിലെ ഒരു വിഷമകരമായ ഒരു കാര്യം പറയാൻ വേണ്ടി വന്നതാണ്. എന്‍റെ ഭര്‍ത്താവ് പാന്‍ കാര്‍ഡ് ചെയ്ഞ്ച് ചെയ്യാൻ കൊടുത്തിട്ട് തിരിച്ചു കിട്ടി. തിരിച്ചു കിട്ടിയപ്പോ അച്ഛന്‍റെ പേരിന്‍റെ സ്ഥാനത്ത് രാമചന്ദ്രൻ നായർക്ക് പകരം രാമചന്ദ്രൻ നാറി എന്ന് ടൈപ്പ് ചെയ്ത് അവര് തന്നു. എന്തൊരു കഷ്ടമാണെന്ന് ആലോചിക്കണേ. അച്ഛൻ ഇപ്പോ ജീവിച്ചിരിപ്പില്ല.

ജീവിച്ചിരുന്ന അത്രയും കാലം ഒരു മനുഷ്യനെക്കൊണ്ടും മോശം പറയിപ്പിക്കാണ്ട് ഒരുപാട് കുട്ടികൾക്ക് അറിവ് പകർന്നു കൊടുത്ത ഒരു മനുഷ്യനാണ്. ഇത് കിട്ടിയപ്പോ മുതൽ എന്‍റെ ഭര്‍ത്താവും അമ്മയുമൊക്കെ സോഫയില്‍ കമിഴ്ന്നു കിടന്ന് കരച്ചിലാണ്.- ശ്രീവിദ്യ പറഞ്ഞു. എവിടെയെങ്കിലും കൊണ്ട് ഇത് കൊടുക്കാൻ പറ്റുമോ എന്നും രാഹുലും വിഡിയോയില്‍ ചോദിച്ചു.

ശരിക്കും രാമചന്ദ്രൻ നാറി എന്നല്ല, രാമചന്ദ്രൻ നരി എന്ന് പറഞ്ഞാണ് രാഹുലിനെ ശ്രീവിദ്യ ആശ്വസിപ്പിച്ചത്. തന്‍റെ അച്ഛന്‍റെ പേരും പണ്ട് ഇതുപോലെ മാറ്റി എഴുതിയിട്ടുണ്ടെന്നും ശ്രീവിദ്യ പറഞ്ഞു. 'പണ്ട് എന്‍റെ അച്ഛൻ കരിച്ചേരി കുഞ്ഞമ്പു നായർ എന്ന് എഴുതിയതിന് പകരം ഏതോ ഒരുത്തൻ വന്നിട്ട് രസീതില്‍ കരിച്ചേരി കുഞ്ഞമ്പു നായ എന്ന് എഴുതിയിട്ട് പോയിട്ടുണ്ട്.

എനിക്കറിയില്ല എന്‍റെ കുടുംബത്തിൽ മാത്രം എന്തിനാണ് ഇത്ര രൂക്ഷ വിമർശനം എന്ന്. വെറുതെയല്ല കാരണവന്മാർ പറയുന്നത് ജാതിയും മതവും പറയരുതെന്ന്.' ശ്രീവിദ്യ പറഞ്ഞു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Sreevidya Mullachery
ദാവൂദ് ഇബ്രാഹിമിനെ കൊല്ലാനുള്ള പരിപാടിയായിരുന്നു; ട്രോളുന്നവരുടെ കണ്ണ് മഞ്ഞളിച്ചിരിക്കുകയാണ്: മേജര്‍ രവി
Sreevidya Mullachery
'തന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് ഇര്‍ഫാന് അറിയാമായിരുന്നു; രോഗാവസ്ഥ മറച്ചുവച്ച് അഭിനയിച്ചു'; സംവിധായകന്‍ പറയുന്നു
Sreevidya Mullachery
'കുറച്ച് കാലത്തേക്ക് ഇന്‍സ്റ്റഗ്രാമിനോട് ഗുഡ് ബൈ; എത്ര നല്ല ഹൃദയമുണ്ടെങ്കിലും ചിലര്‍ പിച്ചിച്ചീന്തും'; വിവാദങ്ങള്‍ക്കിടെ ദിയ കൃഷ്ണ
Summary

Sreevidya Mullachery instagram video goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com