എം എസ് ഭുവനചന്ദ്രന്‍ 
Kerala

മുതിര്‍ന്ന നേതാവ് എം എസ് ഭുവനചന്ദ്രന്‍ ശിവസേന വിട്ടു

ദ്ദവ് താക്കറേയുടെ പ്രവര്‍ത്തന ശൈലിയോടുള്ള വിയോജിപ്പാണ് 34 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം ശിവസേന വിടുന്നതെന്നും ഭുവനചന്ദ്രന്‍ അറിയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് എം എസ് ഭുവനചന്ദ്രന്‍ ശിവസേന വിട്ടു. കേരളത്തിലെ ശിവസേന സ്ഥാപകരിലൊരാളായിരുന്നു. ഉദ്ദവ് താക്കറേയുടെ പ്രവര്‍ത്തന ശൈലിയോടുള്ള വിയോജിപ്പാണ് ശിവസേന വിടാന്‍ കാരണമെന്ന്‌ ഭുവനചന്ദ്രന്‍ അറിയിച്ചു.

ഹിന്ദുത്വം വിട്ടൊരു രാഷ്ട്രീയം ശിവസേനക്ക് ചിന്തിക്കാന്‍ കഴിയില്ലെന്നും ഉദ്ദവിന്റെ ശൈലി ഹിന്ദുത്വത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും എംഎസ് ഭുവനചന്ദ്രന്‍ പറഞ്ഞു.

ശിവസേന തുടങ്ങിയതു മുതല്‍ തനിക്കൊപ്പം പ്രവര്‍ത്തിച്ച സംസ്ഥാന ജില്ലാ ഭാരവാഹികളെ വിളിച്ചു ചേര്‍ത്ത് ഭാവി പരിപാടികള്‍ പ്രഖ്യാപിക്കുമെന്ന് ഭുവനചന്ദ്രന്‍ അറിയിച്ചു. ഇത് രാഷ്ട്രീയ വിരമിക്കലല്ല എന്നും രാഷ്ട്രീയ ആത്മീയ സാംസ്‌കാരിക മേഖലകളില്‍ തുടര്‍ന്നും സജീവമായി ഉണ്ടാകുമെന്നും ഭുവനചന്ദ്രന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

SCROLL FOR NEXT