അഖില്‍ 
Kerala

കൊച്ചിയില്‍ എംഡിഎംഎയുമായി റെയില്‍വേ ടിടിഇ പിടിയില്‍

ബോള്‍ഗാട്ടി ബസ് സ്റ്റോപ്പിന് സമീപത്ത് നിന്ന് ഡാന്‍സഫ് സംഘമാണ് ഇയാളെ പിടികൂടിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയില്‍ എംഡിഎംഎയുമായി റെയില്‍വേ ടിടിഇ പിടിയില്‍. എളമക്കര സ്വദേശി അഖില്‍ ജോസഫാ(35)ണ് പിടിയിലായത്. ദേഹപരിശോധനയില്‍ 2.63 ഗ്രാം എംഡിഎംഎയും 3.76 ഗ്രാം ഹാഷിഷ് ഓയിലും ഇയാളില്‍ നിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

ബോള്‍ഗാട്ടി ബസ് സ്റ്റോപ്പിന് സമീപത്ത് നിന്ന് ഡാന്‍സഫ് സംഘമാണ് ഇയാളെ പിടികൂടിയത്. പതിവായി ലഹരി ഉപയോഗിച്ചിരുന്ന അഖില്‍ മാസങ്ങളായി ഡാന്‍സാഫിന്റെ നിരീക്ഷണത്തിലായിരുന്നു. കൊച്ചിയിലെ പ്രധാന ലഹരി വിതരണക്കാരന്‍ കൂടിയാണ് അഖില്‍.

റെയില്‍വേയുടെ എറണാകുളം മേഖലയിലെ ടിടിഇ ആണ്. പിതാവ് മരിച്ചതിനെ തുടര്‍ന്ന് അഖിലിന് ലഭിച്ചതാണ് ടിടിഇ ജോലി. ലഹരി വസ്തുക്കള്‍ കൈമാറുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഒരുവര്‍ഷത്തോളമായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ലഹരി ഉപയോഗത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് വിവരം നല്‍കാനുള്ള നമ്പര്‍ വഴിയാണ് ഡാന്‍സാഫിന് സൂചന ലഭിച്ചത്.

Senior Railway TTE arrested with MDMA and cannabis oil

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

സെഞ്ച്വറിക്കൊപ്പം കോഹ്ലിയുടെ റെക്കോര്‍ഡും തകര്‍ത്ത് ശ്രേയസ് അയ്യര്‍; ഈ പട്ടികയില്‍ ഇനി ഒന്നാമന്‍

'ഒരു ഫ്‌ളോയിലങ്ങ് പറഞ്ഞുപോയതാ...'; മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ ജോസ് ചാക്കോയുടെ മറുപടി

അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍