പ്രതീകാത്മക ചിത്രം 
Kerala

സെറ്റ് പരീക്ഷ: ഓണ്‍ലൈന്‍ അപേക്ഷ ഇന്നുമുതല്‍; അവസാന തീയതി ഏപ്രില്‍ 25; വിശദാംശങ്ങള്‍

കേരളത്തിലെ സര്‍വകലാശാല അംഗീകരിച്ചിട്ടില്ലാത്ത കറസ്‌പോണ്ടന്‍സ്/ ഓപ്പണ്‍ ബിരുദങ്ങള്‍ പരിഗണിക്കില്ല

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടേയും വിഎച്ച്എസ്ഇയിലെ നോണ്‍ വൊക്കേഷണല്‍ അധ്യാപകരുടേയും നിയമനത്തിനുള്ള യോഗ്യതാ നിര്‍ണയ പരീക്ഷയ്ക്ക് ( SET- സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഇന്നു മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം. അവസാന തീയതി ഏപ്രില്‍ 25 വൈകീട്ട് അഞ്ചു മണിവരെയാണ്. 

14 ജില്ലാ കേന്ദ്രങ്ങളിലും ജൂലൈയില്‍ ടെസ്റ്റ് നടത്തും. സര്‍ക്കാരിലെ സ്വയംഭരണ സ്ഥാപനമായ ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയാണ് പരീക്ഷ നടത്തുന്നത്. അപേക്ഷാ ഫീസ് 1000 രൂപ. പട്ടികജാതി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 500 രൂപ. ഇത് ഓണ്‍ലൈനായി അടയ്ക്കണം. 

കേരളത്തിലെ സര്‍വകലാശാല അംഗീകരിച്ചിട്ടില്ലാത്ത കറസ്‌പോണ്ടന്‍സ്/ ഓപ്പണ്‍ ബിരുദങ്ങള്‍ പരിഗണിക്കില്ല. പിജി യോഗ്യത നേടിയിട്ട് ഇപ്പോള്‍ ഫൈനല്‍ ബിഎസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കും, ബി എഡ് നേടിയിട്ട് ഇപ്പോള്‍ ഫൈനല്‍ പിജി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കും അപേക്ഷിക്കാം. 

അപേക്ഷ സമര്‍പ്പണത്തിന്റെ വിവരങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ക്ക് https://lbsedp.lbscentre.in/setjul23. എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി, നന്ദാവനം, തിരുവനന്തപുരം, 695033, ഫോണ്‍ 0471 2560311, lbscentre@gmail.com, വെബ് : www.lbscentre.kerala.gov.in

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT