ആന്റണി രാജു  ഫയല്‍
Kerala

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധി തടയണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തൊണ്ടിമുതല്‍ കേസിലെ ശിക്ഷാവിധിക്കെതിരെ ആന്റണി രാജു നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ദീപാങ്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസിലെ ശിക്ഷാവിധി തടയണമെന്ന് ആവശ്യപ്പെട്ടാണ് ആന്റണി രാജു അപ്പീല്‍ നല്‍കിയത്. കേസില്‍ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യവും സുപ്രീംകോടതി അംഗീകരിച്ചില്ല.

ശിക്ഷാവിധിക്കെതിരെ ആന്റണി രാജു നേരത്തെ ഹൈക്കോടതിയെയും സമീപിച്ചിരുന്നു. ഹൈക്കോടതി ആവശ്യം തള്ളിയത് ചോദ്യം ചെയ്താണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതോടെ ആന്റണി രാജുവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായിരുന്നില്ല.

ആന്റണി രാജു രണ്ടാം പ്രതിയായ തൊണ്ടിമുതല്‍ കേസില്‍ 3 വര്‍ഷം തടവിനാണ് നെടുമങ്ങാട് കോടതി ശിക്ഷിച്ചത്. ശിക്ഷ മരവിപ്പിക്കണമെന്ന ഈ ആവശ്യം തള്ളിയ തിരുവനന്തപുരം സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നുമുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി പുറപ്പെടുവിച്ചത്.

Setback for Antony Raju in evidence tampering case; Supreme Court rejects plea to stay conviction

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിതീവ്ര ന്യൂനമര്‍ദ്ദം: മുന്നറിയിപ്പില്‍ മാറ്റം, സംസ്ഥാനത്ത് ശക്തമായ മഴ, പത്തുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'അമ്മ ആറ് മാസം മിണ്ടിയില്ല, നമ്പര്‍ ബ്ലോക്ക് ചെയ്തു'; അഭിനയിക്കുന്നതിനോട് വീട്ടിലെ എല്ലാവര്‍ക്കും എതിര്‍പ്പായിരുന്നു: ഭാഗ്യശ്രീ

കൃത്രിമ സൂര്യനെ നിര്‍മ്മിക്കാന്‍ ചൈന; 582 ടണ്‍ ഭാരം, ലോകത്തിലെ ഏറ്റവും വലിയ കാന്തം തയ്യാര്‍

സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ചു

പുതിയ ദൃശ്യാവിഷ്കാരത്തോടെ 'പാട്ടബാക്കി' വീണ്ടും വേദിയിൽ; ഗുരുവായൂരിൽ നിറഞ്ഞ സദസ്