ഹാലോവീൻ പാർട്ടിക്കിടെ 15 കാരിക്ക് നേരെ ലൈം​ഗികാതിക്രമം പ്രതീകാത്മക ചിത്രം/ AI Image
Kerala

ആലുവയിൽ ഹാലോവീൻ പാർട്ടിക്കിടെ 15 കാരിക്ക് നേരെ ലൈം​ഗികാതിക്രമം; 21 കാരൻ അറസ്റ്റിൽ

പാർട്ടിയിലെ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചും മദ്യം വിതരണം ചെയ്തതിനെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തി വരികയാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊച്ചി: ആലുവയിലെ റിസോർട്ടിൽ നടന്ന ഹാലോവീൻ ആഘോഷത്തിൽ പങ്കെടുത്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. 15 വയസ്സുള്ള പെൺകുട്ടിയാണ് അതിക്രമത്തിനിരയായത്. സംഭവത്തിൽ കടവന്ത്ര സ്വദേശിയായ 21കാരൻ അലക്സിനെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് നടപടി.

ആൺകുട്ടികളും പെൺകുട്ടികളുമടക്കം മുപ്പതിലധികം പേരാണ് ആലുവ യു സി കോളജിന് സമീപമുള്ള റിസോർട്ടിൽ സംഘടിപ്പിച്ച പാർട്ടിയിൽ പങ്കെടുത്തത്. ഇതിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളും ഉൾപ്പെട്ടിരുന്നു. അതിഥികളായി പ്രമുഖരുടെ മക്കളും പങ്കെടുത്തതായി റിപ്പോർട്ടുകളുണ്ട്. ആഘോഷങ്ങൾക്കിടെ മദ്യസൽക്കാരവും ലഹരി ഉപയോഗവും നടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പെൺകുട്ടികൾ മാത്രം ചേർന്ന് ഹാലോവീൻ പാർട്ടി നടത്തുന്നുവെന്നാണ് പത്താം ക്ലാസുകാരിയായ പെൺകുട്ടി വീട്ടുകാരെ അറിയിച്ചിരുന്നത്. തന്റെ സുഹത്തുക്കളാണ് പാർട്ടി നടത്തുന്നതെന്നും പെൺകുട്ടി പറഞ്ഞിരുന്നു. പെൺകുട്ടികൾ മാത്രമുള്ള പാർട്ടിയായതിനാലാണ് പോകാൻ അനുവദിച്ചതെന്നാണ് അതിക്രമത്തിനിരയായ പെൺകുട്ടിയുടെ മാതാപിതാക്കൾ പറയുന്നത്. സ്ഥലത്തെത്തിയ മറ്റൊരു പെൺകുട്ടിയുടെ പിതാവാണ്, മദ്യസത്കാരം കാണുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്തത്.

അയാൾ മകളെ വിളിച്ചുകൊണ്ടുപോകുകയും, ചിത്രങ്ങൾ 15 കാരിയുടെ അമ്മയ്ക്ക് അയച്ചുകൊടുക്കുകയുമായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ പാർട്ടി നടന്ന സ്ഥലത്തെത്തിയപ്പോഴാണ് പീഡനവിവരം അറിഞ്ഞത്. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. ഹാലോവീൻ പാർട്ടിയിലെ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചും പ്രായപൂർത്തിയാകാത്തവർക്ക് മദ്യം വിതരണം ചെയ്തതിനെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

Sexual assault against a 15-year-old girl during a Halloween party

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ച് രൂപ, 24 പൈസയുടെ നേട്ടം, എണ്ണവില നൂറ് ഡോളറില്‍ താഴെ തന്നെ; റിവേഴ്‌സിട്ട് ഓഹരി വിപണി, സെന്‍സെക്‌സ് 300 പോയിന്റ് ഇടിഞ്ഞു

‘ക്യൂട്ട് സൈക്കോ’, '2026ലെ മികച്ച വില്ലൻ'; ‘സീനി’ലെ ഈശ്വരന് ലഭിക്കുന്ന സ്നേഹത്തിന് നന്ദി പറഞ്ഞ് നസ്ലെൻ

ഗൾഫിലേക്ക് 50 നഴ്സുമാർക്ക് സൗജന്യ നിയമനം; ഒരു ലക്ഷം വരെ ശമ്പളം, ഓൺലൈൻ അഭിമുഖം

'പുതിയ സ്വപ്നങ്ങളിലേക്കു ചിറകുവിടർത്താനുള്ള കരുത്ത് ഈ സ്നേഹം'; സീൻ വിജയത്തിൽ നന്ദിയറിയിച്ച് സൂര്യ

ഹരിപ്പാട്ടേക്ക് ടിക്കറ്റെടുത്ത വിദ്യാർഥിനിയെ രാത്രി ആലപ്പുഴയിൽ ഇറക്കിവിട്ടു; കെഎസ്ആർടിസിക്കെതിരെ പരാതി