sexual assault case accused vishnu 
Kerala

സ്‌കൂട്ടറില്‍ പോയ യുവതിയെ ഇടിച്ചു വീഴ്ത്തി പീഡിപ്പിക്കാന്‍ ശ്രമം; പ്രതി പിടിയില്‍

പട്ടിക്കാട് സ്വദേശി വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: സ്‌കൂട്ടറില്‍ പോയ യുവതിയെ വാഹനം ഇടിച്ചു വീഴ്ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. വടക്കഞ്ചേരിയില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. പട്ടിക്കാട് സ്വദേശി വിഷ്ണു (25) വിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരിയാണ് യുവതി. ജോലി കഴിഞ്ഞ് പോകുകയായിരുന്ന യുവതിയെ പ്രതി ബൈക്കിൽ പിന്തുടര്‍ന്നു. തുടര്‍ന്ന് ബൈക്കുകൊണ്ട് സ്‌കൂട്ടര്‍ വീഴ്ത്തിയ ശേഷമാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

യുവതി ബഹളം വെച്ചതോടെ സ്ഥലത്തു നിന്നും മുങ്ങിയ പ്രതിയെ സിസിടിവി ദൃശ്യം പിന്തുടര്‍ന്നാണ് പൊലീസ് പിടികൂടിയത്. വിഷ്ണു മുമ്പും പോക്‌സോ കേസില്‍ പ്രതിയാണെന്ന് പൊലീസ് സൂചിപ്പിച്ചു.

A complaint was filed that a vehicle hit and attempted to rape a young woman who was riding scooter.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

SCROLL FOR NEXT