കെ വി ശശികുമാര്‍/ ടെലിവിഷന്‍ ദൃശ്യം 
Kerala

പൂര്‍വ വിദ്യാര്‍ഥികളുടെ ലൈംഗിക പീഡനപരാതി; കെവി ശശികുമാറിനെതിരെ നാലുകേസുകള്‍ കൂടി

ഒരു പോക്‌സോ കേസ് ഉള്‍പ്പടെ നാല് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: പോക്‌സോ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മലപ്പുറം നഗരസഭാ മുന്‍ കൗണ്‍സിലറും അധ്യാപകനുമായ കെവി ശശികുമാറിനെതിരെ കൂടുതല്‍ കേസുകള്‍. ഒരു പോക്‌സോ കേസ് ഉള്‍പ്പടെ നാല് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മൂന്ന് പരാതികളില്‍ കൂടി  കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. പൂര്‍വ വിദ്യാര്‍ഥികളാണ് പീഡനപരാതി നല്‍കിയത്. 

ഇന്നലെ ലഭിച്ച ഒരു പരാതിയിലാണ് പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. നിയമോപദേശമനസരിച്ചാണ് നേരത്തെയുള്ള മൂന്ന് പരാതികളില്‍ കേസ് എടുത്തതെന്ന് പൊലീസ് അറിയിച്ചു. 

അധ്യാപകനായിരിക്കെ കെവി ശശികുമാര്‍ മുപ്പത് വര്‍ഷത്തോളം വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ പരാതി. 2019ല്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ഇക്കാര്യത്തില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചിരുന്നു. 

മലപ്പുറം നഗഗരസഭ അംഗമായിരുന്ന  കെവി ശശികുമാര്‍ കേസെടുത്തതോടെ രാജിവച്ച് ഒളിവില്‍ പോകുകയായിരുന്നു.   വയനാട്ടില്‍ നിന്ന് അറസ്റ്റിലായ പ്രതി മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡിലാണ്. പോക്‌സോ കേസില്‍  പ്രതിയായതിന് പിന്നാലെ ശശികുമാറിനെ സിപിഎം പുറത്താക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ

ഇരട്ട ചക്രവാതച്ചുഴി, മറ്റന്നാള്‍ ന്യൂനമര്‍ദ്ദം; ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്

Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു