കള്ളുഷാപ്പ് ലൈസന്‍സ് പുതുക്കാന്‍ കോഴ; പാലക്കാട് എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ നിന്നും 10.6 ലക്ഷം രൂപ കണ്ടെടുത്തു

കള്ള് ഷാപ്പ് ലൈസന്‍സ് പുതുക്കലിന് കോഴ നല്‍കാനെത്തിച്ച പണമാണ് കണ്ടെത്തിയതെന്ന് വിജിലന്‍സ് അറിയിച്ചു.
വിജിലന്‍സ് പരിശോധനയുടെ ടെലിവിഷന്‍ ചിത്രം
വിജിലന്‍സ് പരിശോധനയുടെ ടെലിവിഷന്‍ ചിത്രം

പാലക്കാട്: പാലക്കാട് എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ നിന്നു പത്തരലക്ഷം രൂപ വിജിലന്‍സ് പിടിച്ചെടുത്തു. ഓഫീസ് അസിസ്റ്റന്റിന്റെ പക്കല്‍ നിന്ന് 2. 4ലക്ഷം രൂപയും രണ്ട് ഷാപ്പ് ലൈസന്‍സികളുടെ പക്കല്‍ നിന്ന് ആറ് ലക്ഷവും കണ്ടെടുത്തു. കള്ള് ഷാപ്പ് ലൈസന്‍സ് പുതുക്കലിന് കോഴ നല്‍കാനെത്തിച്ച പണമാണ് കണ്ടെത്തിയതെന്ന് വിജിലന്‍സ് അറിയിച്ചു.

ഇന്ന് രാവിലെ മുതലാണ് വിജിലന്‍സ് സംഘം പരിശോധന നടത്തിയത്. കള്ള് ഷാപ്പ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് കോഴപ്പണം ആവശ്യപ്പെടുന്നുവെന്ന ആരോപണം ശക്തമായതിന് പിന്നാലെയായിരുന്നു വിജിലന്‍സിന്റെ പരിശോധന. ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ ഉള്‍പ്പടെ മൂന്നാളുകളില്‍ നിന്നാണ് പത്ത് ലക്ഷത്തിലധികം കോഴപ്പണം കണ്ടെത്തിയത്. 

വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധന തുടരുമെന്ന് വിജിലന്‍സ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com