അറസ്റ്റിലായ വിജീഷ് 
Kerala

'അവർ പിടിച്ചു മാറ്റിയില്ലായിരുന്നെങ്കിൽ കൊന്നേനെ...'; ട്രെയിനിൽ ലൈം​ഗികാതിക്രമം, ചോദ്യം ചെയ്ത യുവതിയെ സ്റ്റേഷനിൽ അടിച്ചു വീഴ്ത്തി; യുവാവ് പിടിയിൽ

പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ അസഭ്യം വിളിച്ച്, മുഷ്ടി ചുരുട്ടി മുഖത്ത് മർദ്ദിച്ചുവെന്നും യുവതി പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: ട്രെയിനിൽ വെച്ചും സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ വെച്ചും യുവതിക്കു നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ ആറ്റിങ്ങൽ സ്വദേശി വിജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ മലബാർ എക്‌സ്പ്രസിലാണ് യുവതി ആദ്യം ദുരനുഭവം നേരിടുന്നത്.

ഇതു കണ്ട യാത്രക്കാർ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. പേട്ട സ്റ്റേഷനിൽ ഇറങ്ങിയ യുവതി പ്രതികരിച്ചപ്പോൾ, വിജീഷ് പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ചോദ്യം ചെയ്തതിന് യുവതിയെ അടിച്ചുവീഴ്ത്തിയെന്നും പരാതിയിൽ പറയുന്നു. മറ്റു യാത്രക്കാരാണ് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.

'തിരക്കാണെന്ന് കരുതി ആദ്യം അവ​ഗണിച്ചു'

ട്രെയിനിൽ വെച്ച് പിന്നിൽ നിന്നും തല അമരുന്നതുപോലെ തോന്നിയെന്ന് യുവതി പറഞ്ഞു. തിരക്കാണെന്ന് കരുതി ആദ്യം അവ​ഗണിച്ചു. എന്നാൽ ഇതു തുടർന്നതോടെ ഒരു യാത്രക്കാരൻ ഇയാളുടെ കോളറിന് പിടിച്ചു മാറ്റുകയായിരുന്നു. പേട്ട സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ വൃത്തികെട്ട ചേഷ്ട കാണിച്ചു. പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ അസഭ്യം വിളിച്ച്, മുഷ്ടി ചുരുട്ടി മുഖത്ത് മർദ്ദിച്ചുവെന്നും യുവതി പറഞ്ഞു.

പ്ലാറ്റ് ഫോമിലേക്ക് തള്ളിയിട്ട് ചവിട്ടാനൊരുങ്ങിയപ്പോൾ പ്രതിയെ ആളുകൾ പിടിച്ചു മാറ്റുകയായിരുന്നുവെന്നും യുവതി പരാതിയിൽ പറയുന്നു. കൊല്ലുമെന്ന് പറഞ്ഞാണ് ഇയാൾ ആക്രമിച്ചതെന്ന് യുവതി പറഞ്ഞു. സ്റ്റേഷനിൽ ഉണ്ടായിരുന്നവർ റെയിൽവേ പൊലീസിൽ യുവാവിനെ പിടിച്ചേൽപ്പിച്ചു. ഇയാൾക്കെതിരെ വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്.

Sexual assault on a train; woman attacked after questioning the act

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മട്ടന്നൂരിൽ അമ്മയും മകനും വെട്ടേറ്റ് മരിച്ചു; അമ്മയെ കൊന്ന് മകൻ ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം

വയോധികയെ ആശുപത്രിയിൽ ഉപേക്ഷിച്ച മക്കൾ സംരക്ഷണം ഏറ്റെടുക്കണം; 50 ലക്ഷം രൂപ അക്കൗണ്ടിൽ നിക്ഷേപിക്കാനും നിർദ്ദേശം

വീട്ടുമുറ്റത്ത് ലില്ലിപ്പൂക്കൾ വിരിയും, കിഴങ്ങ് നടേണ്ടത് എപ്പോൾ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

"ധൈര്യമുണ്ടെങ്കില്‍ കേസെടുക്ക് സാറേ...!!!"; കൊച്ചിയില്‍ പൊലീസുകാരന്റെ കൈ കടിച്ചു മുറിച്ച് പ്രതി

സൂര്യയുടെ 49-ാം ചിത്രം 'പടകോട്ടി'? 'മണ്ടാടി' സംവിധായകൻ മതി മാരനൊപ്പം വമ്പൻ തീരദേശ ആക്ഷൻ ഡ്രാമയെന്ന് റിപ്പോർട്ടുകൾ