ഫയൽ ചിത്രം 
Kerala

വർക്കല ബീച്ചിൽ വിദേശ വനിതകൾക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

വർക്കല ബീച്ചിൽ വിദേശ വനിതകൾക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വർക്കല ബീച്ചിൽ വിദേശ വനിതകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. വർക്കല ഇടവ സ്വദേശി മഹേഷ് ആണ് പിടിയിലായത്. വർക്കല പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമിക്കാൻ ശ്രമിച്ചത്. ബ്രിട്ടൻ, ഫ്രാൻസ് എന്നി രാജ്യങ്ങളിലെ രണ്ട് വിദേശ വനിതകൾ വർക്കല പൊലീസിൽ പരാതി നൽകി.

തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. വർക്കല തിരുവമ്പാടി ബീച്ചിൽ നടക്കാനിറങ്ങിയ സമയത്താണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ലൈംഗികാതിക്രമത്തിന് ശ്രമിച്ചതെന്ന് വിദേശ വനിതകളുടെ പരാതിയിൽ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവം നടന്ന സ്ഥലത്ത് വെളിച്ചം കുറവാണ്. ഈസമയത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. മാസ്‌ക് ധരിച്ചത് മൂലം ഇവരെ പെട്ടെന്ന് തിരിച്ചറിയാൻ സാധിച്ചില്ല. എന്നാൽ ഇവരെ കുറിച്ച് ഏകദേശം രൂപം ലഭിച്ചതായാണ് പൊലീസ് പറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാസപ്പടി: പിണറായിക്കെതിരെ കേസെടുക്കാത്തത് ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

പിണറായിക്കെതിരെ കേസ് എടുക്കമോ?; നാനാ പടേക്കറുടെ മരണത്തില്‍ കേസ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ 'ഡൈനാമിക്' ആപ്പ്

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസ്; ബന്ധുക്കളുടെ മൊഴിയെടുക്കും

രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്‍; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ