പ്രതീകാത്മക ചിത്രം 
Kerala

കെഎസ്ആർടിസിയിൽ മെഡിക്കൽ വിദ്യാർത്ഥിനിക്ക് നേരെ ലൈം​ഗികാതിക്രമം; ന​ഗ്നതാ പ്രദർശനം; 49കാരൻ പിടിയിൽ

സ്ത്രീത്വത്തെ അപമാനിക്കൽ, പൊതു സ്ഥലത്തു ന​ഗ്നതാ പ്രദർശനം, ലൈെം​ഗികാതിക്രമം വകുപ്പുകൾ പ്രകാരം സാബുവിനെതിരെ പൊലീസ് കേസെടുത്തു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കെഎസ്ആർടിസി ബസിൽ മെഡിക്കൽ വിദ്യാർത്ഥിനിക്കു നേരെ ലൈം​ഗികാതിക്രമം. കൊല്ലം ചടയമം​ഗലത്താണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് തിരുവല്ല സ്വദേശിയായ സാബു (49) വിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

വൈകീട്ട് ആറരയ്ക്ക് ആയൂരിൽ നിന്നാണ് മൂവാറ്റുപുഴയ്ക്ക് പോയ ബസിൽ സാബു കയറിയത്. മെഡിക്കൽ വിദ്യാർത്ഥിനി ഇരുന്ന സീറ്റിനു സമീപത്തെത്തിയ സാബു സീറ്റിൽ ഉറങ്ങുകയായിരുന്നു പെൺകുട്ടിയുടെ സമീപത്തേക്ക് നീങ്ങി ന​ഗ്നതാ പ്രദർശനം നടത്തി. പിന്നാലെ പെൺകുട്ടിയുടെ ശരീരത്തിൽ സ്പർശിക്കുകയും ചെയ്തു. 

അൽപ്പസമയത്തിനകം ഉണർന്ന പെൺകുട്ടി ഇയാളുടെ പ്രവൃത്തി കണ്ട് ബഹളം വെയ്ക്കുകയായിരുന്നു. ഇതോടെ മറ്റു യാത്രക്കാർ ഇടപെട്ടു. തുടർന്നു ബസ് നിർത്തി ചടയമം​ഗലം പൊലീസിനെ വിവരമറിയിച്ചു. പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. 

പിന്നീട് പെൺകുട്ടിയെ സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തി. സ്ത്രീത്വത്തെ അപമാനിക്കൽ, പൊതു സ്ഥലത്തു ന​ഗ്നതാ പ്രദർശനം, ലൈെം​ഗികാതിക്രമം വകുപ്പുകൾ പ്രകാരം സാബുവിനെതിരെ പൊലീസ് കേസെടുത്തു. 

സാബുവിന്റെ പക്കൽ നിന്നു നിരവധി ബസ് ടിക്കറ്റുകൾ പൊലീസ് കണ്ടെടുത്തു. ഇത്തരത്തിൽ നിരവധി ബസുകളിൽ കയറി പെൺകുട്ടികൾക്കു നേരെ ഇയാൾ ലൈം​ഗികാതിക്രമം നടത്താറുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT