കേസില്‍ അറസ്റ്റിലായവര്‍ 
Kerala

സ്വര്‍ണക്കടത്തിന് യുവതികളെ കാരിയര്‍മാരാക്കി?, മോഡലിങ് കെണിയുടെ സൂത്രധാര സിന്ധു

മോഡലിങ്ങിന്റെ മറവില്‍ യുവതിയെ ദുബൈയിലെത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മോഡലിങ്ങിന്റെ മറവില്‍ യുവതിയെ ദുബൈയിലെത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മോഡലിങ് പരിശീലനം, ജോലി, വീഡിയോ ഷൂട്ട്, ആഡംബര ഹോട്ടലില്‍ താമസം, വിനോദ യാത്ര എന്നിവ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് നിരവധി യുവതികളെ ഇത്തരത്തില്‍ വിദേശത്തേയ്ക്ക് കൊണ്ടുപോയതായാണ് വിവരം. ഇത്തരത്തില്‍ വിദേശത്തേയ്ക്ക് കൊണ്ടുപോയ യുവതികളെ കാരിയര്‍മാരാക്കിയതായും പൊലീസ് സംശയിക്കുന്നുണ്ട്.

കേസിലെ മുഖ്യപ്രതിയായ സിന്ധുവിന്റെ കെണിയില്‍പ്പെട്ട യുവതിയെ നിര്‍ബന്ധിപ്പിച്ചു നാട്ടിലേക്ക് സ്വര്‍ണം കടത്തിയെന്നാണ് അന്വേഷണത്തില്‍ പൊലീസിന് ലഭിച്ച സൂചന. ഇവര്‍ വിദേശത്തേക്ക് കൊണ്ടുപോയ യുവതികളില്‍ പലരും കേരളത്തിന് പുറത്തുള്ള വിമാനത്താവളങ്ങളിലാണ് എത്തിയതെന്നും പൊലീസ് കണ്ടെത്തി. പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്.

മോഡലിങ് കെണിയില്‍ കൂടുതല്‍ പരാതിക്കാര്‍ ഉണ്ടെങ്കില്‍ പൊലീസിനെ സമീപിക്കണം എന്ന് കൊച്ചി കമീഷണര്‍ അറിയിച്ചു. വനിതാ സെല്ലില്‍ നേരിട്ട് പരാതി നല്‍കാമെന്നും വനിതാ സെല്‍ സിഐയുടെ നമ്പറില്‍, ഫോണിലൂടെയും പരാതി അറിയിക്കാമെന്നും കമ്മീഷണര്‍ അറിയിച്ചു.

അതിനിടെ മോഡലിംങ് കെണി അസൂത്രണം ചെയ്തത് സിന്ധു ആണെന്നാണ് അന്വേഷണ സംഘം പറയുന്നത്. ദുബൈയില്‍ ഫാഷന്‍ ഷോ ഉണ്ടെന്ന് മോഡലുകളെ തെറ്റിധരിപ്പിച്ചത് സിന്ധുവാണെന്നും യുവതികളെ ദുബൈയില്‍ എത്തിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും വിസയടക്കം നല്‍കിയതും സിന്ധു ആണെന്നും പൊലീസ് കണ്ടെത്തി.

നിലവില്‍ മൂന്ന് പേരാണ് പൊലീസിന്റെ പിടിയിലായത്. ദുബൈയില്‍ ഇവന്റ് മാനേജ്മെന്റ് നടത്തുന്ന സിന്ധു, തിരുവനന്തപുരം സ്വദേശി അലീന എബ്രഹാം, പൊന്നാനി സ്വദേശി മഞ്ജിമ എന്നിവരാണ് പിടിയിലായത്. കേസില്‍ ഇനി പിടികൂടാന്‍ ഉള്ളതും രണ്ട് വനിതകളെയാണ്. ദുബൈയില്‍ ഉള്ള രണ്ടു പേരെയും നാട്ടില്‍ എത്തിക്കാന്‍ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

sexual harassment under the guise of modeling, updation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടിലെ പൊലീസ് പരിശോധന; പ്രതിഷേധ മാര്‍ച്ചിനിടെ പ്രവര്‍ത്തകന്റെ വിരലറ്റു

സംസ്ഥാനത്ത് ഇന്നും നാളെയും പരക്കെ മഴ; യെല്ലോ അലര്‍ട്ട്

Today's Rashi Phalam october 05| പ്രണയ പങ്കാളിയുമായി പിണക്കത്തിന് സാധ്യത; വാക്കുകൾ ശ്രദ്ധിച്ച് ഉപയോഗിക്കുക

Weekly horoscope (October 04- October 10, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ട്രിപ്പിൾ റിയർ കാമറ സെറ്റപ്പ്, 7200എംഎഎച്ച് ബാറ്ററി; വിവോ വി80 ലോഞ്ച് ചൊവ്വാഴ്ച