എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അധ്യാപകനെ മര്‍ദിക്കുന്നു  വീഡിയോ ദൃശ്യം
Kerala

ഇനി രണ്ടു കാലില്‍ കോളജില്‍ കയറില്ല; പ്രിന്‍സിപ്പലിനെതിരെ ഭീഷണി പ്രസംഗവുമായി എസ്എഫ്‌ഐ നേതാവ്

കൊയിലാണ്ടി ഗുരുദേവ കോളേജ് സംഘര്‍ഷത്തിന് പിന്നാലെ പ്രിന്‍സിപ്പലിനെതിരെ ഭീഷണി പ്രസംഗവുമായി എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളജ് സംഘര്‍ഷത്തിന് പിന്നാലെ പ്രിന്‍സിപ്പലിനെതിരെ ഭീഷണി പ്രസംഗവുമായി എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി. നേരത്തെയും പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥികളോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും അദ്ദേഹത്തെ ക്യാമ്പസില്‍ കാല് കുത്താന്‍ അനുവദിക്കില്ലെന്നും എസ്എഫ്‌ഐ കൊയിലാണ്ടി ഏരിയാ സെക്രട്ടറി നവതേജ് പറഞ്ഞു. എസ്എഫ്‌ഐ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ സംസാരിക്കുകയായിരുന്നു നവതേജ്.

എസ്എഫ്ഐ നേതാവിനെ മര്‍ദിച്ച അധ്യാപകന്‍ ഇനി രണ്ടു കാലില്‍ കോളജില്‍ കയറില്ല. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ചെയ്യാനുള്ള കഴിവ് എസ്എഫ്‌ഐക്ക് ഉണ്ടെന്നും ഈ അധ്യാപകരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാമെന്നും ഇപ്പോള്‍ സംയമനം പാലിക്കുകയാണെന്നും നവതേജ് പറഞ്ഞു. പ്രിന്‍സിപ്പലിനെ അടിച്ചു ആശുപത്രിയില്‍ ആക്കാന്‍ തീരുമാനിച്ചിട്ടില്ല. അങ്ങനെ ഒരു തീരുമാനം എടുത്തിരുന്നെങ്കില്‍ അതും ചെയ്‌തേനേയെന്നും നവതേജ് പറഞ്ഞു.

ഗുരുദേവ കോളജില്‍ പ്രിന്‍സിപ്പലിനെയും അധ്യാപകനെയും ഒരു സംഘം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായും എസ്എഫ്‌ഐ നേതാവിനെ പ്രിന്‍സിപ്പല്‍ മര്‍ദിച്ചതായുമാണ് പരാതി. മര്‍ദനമേറ്റ പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ ഭാസ്‌കര്‍, അധ്യാപകന്‍ കെപി രമേശന്‍, എസ്എഫ്‌ഐ ഏരിയ പ്രസിഡന്റ് ബിആര്‍ അഭിനവ് എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബിരുദപ്രവേശനത്തിന്റെ ഭാഗമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഹെല്‍പ് ഡെസ്‌ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പ്രിന്‍സിപ്പലിന്റെ പരാതിയിലും എസ്എഫ്‌ഐയുടെ പരാതിയിലും പൊലീസ് കേസ് എടുത്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT