കൊച്ചി: എംജി സര്‍വകലാശാലയിലെ കോളജുകളിലെ യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ എസ്എഫ്‌ഐ മുന്നേറ്റം. ആലുവ യുസി കോളജ് യൂണിയന്‍ ഭരണം എസ്എഫ്‌ഐ തിരിച്ചുപിടിച്ചു. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കെഎസ് യുവില്‍ നിന്ന് എസ്എഫ്‌ഐ യൂണിയന്‍ തിരിച്ച് പിടിക്കുന്നത്.
കോട്ടയം സി എം എസ് കോളജും പത്തനംതിട്ട കാതോലിക്കേറ്റ് കോളജും ഇത്തവണ എസ്എഫ്‌ഐ തിരിച്ചുപിടിച്ചു. ഭാരത് മാതാ ലോ കോളജ് ഇത്തവണയും നിലനിര്‍ത്തി. എറണാകുളം മഹാരാജാസ് കോളജില്‍ ഇത്തവണയും മുഴുവന്‍ സീറ്റുകളും എസ്എഫ്‌ഐ നേടി.
അടിമാലി കാര്‍മേല്‍ഗിരി കോളജ്, ജയ്ഭാരത് കോളജ് പെരുമ്പാവൂര്‍, തൊടുപുഴ മുട്ടം ഐഎച്ചആര്‍ഡി കോളജ് തുടങ്ങി സര്‍വകലാശാലയ്ക്ക് കീഴിലുള്ള ഭൂരിഭാഗം കോളജുകളിലും എസ്എഫ്ഐ പാനല്‍ മികച്ച വിജയമാണ് കരസ്ഥമാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates