എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ വിജയാഘോഷം 
Kerala

ആരോഗ്യ സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് വിജയം

മഞ്ചേരി മെഡിക്കല്‍ കോളജില്‍ എസ്എഫ്‌ഐ മുഴുവന്‍ സീറ്റും പിടിച്ചെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ശനിയാഴ്ച നടന്ന ആരോഗ്യ സര്‍വകലാശാല കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പുകളില്‍ എസ്എഫ്‌ഐക്ക് മികച്ച വിജയം. മഞ്ചേരി മെഡിക്കല്‍ കോളേജ്, വി.പി.എസ്.വി കോട്ടക്കല്‍ ആയുര്‍വേദ കോളേജ്, ഇഎംഎസ് നഴ്‌സിങ് കോളജ്, തനൂര്‍ സിമറ്റ് നഴ്‌സിങ് കോളജ് തുടങ്ങിയ ക്യാമ്പസുകളില്‍ യൂണിയന്‍ എസ്എഫ്‌ഐക്ക് ലഭിച്ചു.

കഴിഞ്ഞ നാല്‌ വര്‍ഷമായി ഇന്‍ഡിപെന്‍ഡന്‍സ് സ്വതന്ത്ര സഖ്യം യൂണിയന്‍ ഭരിച്ച മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഇത്തവണ എസ്എഫ്‌ഐ മുഴുവന്‍ സീറ്റും പിടിച്ചെടുത്തു. കോളജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് കിരണ്‍ ആര്‍ അശോക്, വൈസ് ചെയര്‍പേഴ്‌സണ്‍ ശ്രാവണ്‍ എസ് വിജയ്, വൈസ് ചെയര്‍പേഴ്‌സണ്‍ ലേഡി ജാനവി ലക്ഷ്മി,ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇമ്രാന്‍, ജോയിന്റ് സെക്രട്ടറി മുഹമ്മദ് സിനാന്‍ പി ആഷിഖ്, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി ശിവപ്രിയ എസ്, സ്‌പോര്‍ട്‌സ് സെക്രട്ടറി അനുഷ്മ എംഎ, മാഗസിന്‍ എഡിറ്റര്‍ റോസ്മരിയ സണ്ണി എഎസ്, യുയുസി മുഹമ്മദ് നാസിബ് സിടി, ഡോ. ആവണി മോഹന്‍ ടി എന്നിവരും വിജയിച്ചു.

കോട്ടക്കല്‍ വി.പി.എസ്.വി ആയുര്‍വേദ കോളജില്‍ ഇത്തവണയും മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐ വിജയിച്ചു. ചെയര്‍പേഴ്‌സണ്‍ ആഷ്‌ലി സിബി, വൈസ് ചെയര്‍പേഴ്‌സണ്‍ അപര്‍ണ ആര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ലേഡി അനഘ ടിസി, ജനറല്‍ സെക്രട്ടറി എംഎസ് കേശവ്, ജോയിന്റ് സെക്രട്ടറി നന്ദന കൃഷ്ണ കെ,ആര്‍ട്‌സ് സെക്രട്ടറി ആഷ്ണ പി, സ്‌പോര്‍ട്‌സ് സെക്രട്ടറി ഹെമോങ് കുമാര്‍ ശ്രീവാസ്തവ, മാഗസിന്‍ എഡിറ്റര്‍ ആദിത്യ ദാസ് എ, യുയുസി ഡോ. സന്തോഷ് കെ (പിജി), റിത്യ പ്രജീഷ് എന്നിവര്‍ വിജയിച്ചു.

താനൂര്‍ സിമറ്റ് നഴ്‌സിങ് കോളജ് യൂണിയനും ചരിത്രത്തിലാദ്യമായി എസ്എഫ്‌ഐ പിടിച്ചെടുത്തു. ചെയര്‍പേഴ്‌സണ്‍ ആദര്‍ശ ജി, ജനറല്‍ സെക്രട്ടറി ദേവി കൃഷ്ണ പിജെ ,ജോയിന്റ് സെക്രട്ടറി , യുയുസി ഋതിക ആര്‍കെ എന്നിവര്‍ വിജയിച്ചു. എടപ്പാള്‍ ഡെന്റല്‍ കോളജിലും എടപ്പാള്‍ നഴ്‌സിങ് കോളേജിലും യുയുസി സ്ഥാനത്തേക്ക് വിജയിച്ചു.

SFI wins Health University election

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

15ാം വയസിൽ വൈഭവിന് അരങ്ങേറ്റം; സച്ചിന്റെ റെക്കോർഡ് പഴങ്കഥ; സഞ്ജു പുറത്ത്; ഇന്ത്യക്ക് ബാറ്റിങ്

വണ്ടർ കിഡ് അരങ്ങേറി, ബദരിനാഥിലും സംഭാവനക്കൊള്ള, മോഹൻലാൽ ആനക്കൊമ്പ് സറണ്ടർ ചെയ്യും... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ആണ്‍വേഷം ധരിച്ച് ലഹരിക്കടത്ത്; ഒലവക്കോട് സ്റ്റേഷനില്‍ അഞ്ച് കിലോ കഞ്ചാവുമായി അസം സ്വദേശിനി അറസ്റ്റില്‍

2 സിക്‌സുകള്‍ തൂക്കി... പക്ഷേ; വൈഭവിന് അരങ്ങേറ്റത്തില്‍ നിരാശ

പൊടി പാറിക്കാനുള്ള 'വരവ്'; ഏഴ് സ്റ്റണ്ട് മാസ്റ്റർമാർ ഒരുമിച്ച്; ജോജു ജോർജ് ചിത്രം ജൂലൈ 16ന്