തിരുവനന്തപുരം: പ്രതിപക്ഷം പറയുന്നത് കേട്ടിരിക്കാനുള്ള കെല്‍പ്പും ആര്‍ജവവും മനസ്സും കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഇല്ലെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. മോദി മോഡല്‍ ആണ് പിണറായി കേരള നിയമസഭയില്‍ നടപ്പാക്കുന്നതെന്ന് ഷാഫി കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെയും വാച്ച് ആന്‍ഡ് വാര്‍ഡിന്റെയും സ്പീക്കറുടെയുമൊക്കെ പ്രതികരണം കണ്ടാല്‍, കേരളത്തിലെ പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി വാച്ച് ആന്‍ഡ് വാര്‍ഡിന് ക്വട്ടേഷന്‍ കൊടുത്തിരിക്കുകയാണെന്ന് തോന്നുന്നു. അത്തരത്തിലാണ് അവരുടെ ഇടപെടലുകളും പ്രതികരണവും. അതിന്റെ ഇടനിലക്കാരനായി സ്പീക്കര്‍ നില്‍ക്കുന്നു- അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിര്‍ദേശം സ്പീക്കര്‍ നടപ്പാക്കുകയാണ് ചെയ്യുന്നത്. സര്‍ക്കാരിന്റെ നയങ്ങളോടുള്ള വിയോജിപ്പ് രേഖപ്പെടുത്താന്‍ പ്രതിപക്ഷത്തിനു കഴിയുന്ന ഏക അവസരത്തെ ഇല്ലാതാക്കണമെന്ന് ആഗ്രഹിക്കുന്നത് നരേന്ദ്ര മോദിയുടെ ആരാധകരുടെ പണിയാണ്. ലോക്‌സഭയിലെ നരേന്ദ്ര മോദി മോഡല്‍, നിയമസഭയില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നു. മോദിയും പിണറായിയും ഇക്കാര്യത്തില്‍ ഭായിമാരാണ്. രണ്ടു പേരും പ്രതിപക്ഷ അവകാശത്തെ ഹനിക്കുന്ന കാര്യത്തില്‍ മത്സരിച്ചുകൊണ്ടിരിക്കുന്നു- ഷാഫി പറമ്പില്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates