ഷാഫി പറമ്പില്‍, സലിം കുമാര്‍ 
Kerala

'നാട്യങ്ങള്‍ അറിയാത്ത ഒരു പച്ച മനുഷ്യന്‍'; സലിംകുമാറിനെ അനുസ്മരിച്ച് ഷാഫി പറമ്പില്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ടന്‍ സലിംകുമാറിനെ അനുസ്മരിച്ച് ഷാഫി പറമ്പില്‍ എംപി. കാമറക്ക് പുറകില്‍ നാട്യങ്ങള്‍ അറിയാത്ത ഒരു പച്ച മനുഷ്യനായിരുന്നു സലിംകുമാറെന്ന് ഷാഫി അനുസ്മരിച്ചു. കാമറക്ക് മുന്നിലെ ഏറ്റവും പ്രതിഭാധനനായിരുന്ന ഒരു കലാകാരനാണ് വിട പറഞ്ഞതെന്നും ഷാഫി ഫെയ്ബുക്കില്‍ കുറിച്ചു.

കല്യാണരാമനിലെ ചിരിയും ആദാമിന്റെ മകന്‍ അബുവിലെ ചിന്തയും കണ്ണുനീരും, നമ്മുടെ ഹൃദയത്തില്‍ കൊത്തിവെച്ച അനേകം കഥാപാത്രങ്ങളെ അനശ്വരനാക്കിയ, ദേശീയ അവാര്‍ഡിന്റെ അഭിമാന ബോധം നമുക്ക് സമ്മാനിച്ച നടനായിരുന്നു സലിം കുമാര്‍ ഷാഫി കുറിച്ചു.

ഷാഫി പറമ്പിലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

കഴിഞ്ഞദിവസം വിഷ്ണുവേട്ടനുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം സൂചിപ്പിക്കുന്നുണ്ടായിരുന്നു സലീമേട്ടന്റെ ആരോഗ്യം അനുവദിക്കുന്ന ഏതെങ്കിലും ഒരു പ്രധാനപ്പെട്ട പദവിയില്‍ അദ്ദേഹത്തിന്റെ സേവനം തേടണമെന്ന്, പക്ഷേ ആരോഗ്യവും ആയുസ്സും അത് സമ്മതിച്ചില്ല

കല്യാണരാമനിലെ ചിരിയും ആദാമിന്റെ മകന്‍ അബുവിലെ ചിന്തയും കണ്ണുനീരും, നമ്മുടെ ഹൃദയത്തില്‍ കൊത്തിവെച്ച

അനേകം കഥാപാത്രങ്ങളെ അനശ്വരനാക്കിയ,

ദേശീയ അവാര്‍ഡിന്റെ അഭിമാന ബോധം

നമുക്ക് സമ്മാനിച്ച കാമറക്ക് മുന്നിലെ ഏറ്റവും പ്രതിഭാധനനായിരുന്ന ഒരു കലാകാരന്‍ നമ്മളോട് വിട പറഞ്ഞിരിക്കുന്നു. കാമറക്ക് പുറകില്‍ നാട്യങ്ങള്‍ അറിയാത്ത ഒരു പച്ച മനുഷ്യന്‍,

തന്റെ രാഷ്ട്രീയ നിലപാടുകള്‍ ഉറക്കെ പറയാന്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ കൊടിനിറം ഒരു തടസ്സമായി കാണാത്ത മലയാളിയുടെ പ്രിയപ്പെട്ട സലീം കുമാര്‍ അടുപ്പമുള്ളവരുടെ സലീമേട്ടന് വിട..

അദ്ദേഹം നമുക്ക് സമ്മാനിച്ച ചിരിയും ചിന്തയും മായില്ല.ബിഗ് സ്‌ക്രീനില്‍ വീടുകളിലെ ടിവി സ്‌ക്രീനുകളില്‍, മൊബൈലുകളില്‍

എല്ലാത്തിലും ഉപരി നിത്യജീവിതത്തിലെ അനേകായിരം സംഭവങ്ങളെ ഹാസ്യ രൂപേണ വിമര്‍ശിക്കാന്‍ ഇപ്പോഴും ഇടതടവില്ലാതെ ഏറ്റവും പുതിയ തലമുറ പോലും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന meme കളില്‍...

ജനഹൃദയങ്ങളില്‍...

സലീമേട്ടനുണ്ടാവും.

Shafi Parambil remembers Salim Kumar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബന്ധുനിയമന വിവാദത്തില്‍ രാജി; സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് രാജിവെച്ച് സഹോദരീഭര്‍ത്താവ്

പാചകവാതക വില വര്‍ധന: ജനങ്ങളുടെ ജീവിതഭാരം വര്‍ധിക്കുന്നു, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടേത് ജനദ്രോഹ നിലപാട്: പ്രതിപക്ഷ നേതാവ്

236 കോടിയ്ക്ക് മുകളില്‍ നേടി 'പെദ്ധി'; 3 ദിവസം കൊണ്ട് റെക്കോർഡ് കളക്ഷനുമായി രാം ചരൺ ചിത്രം

സീനില്‍ ഇല്ലാതിരുന്നിട്ടും അയാള്‍ തുടര്‍ച്ചയായി ചുംബിച്ചു കൊണ്ടിരുന്നു; ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചു; വെളിപ്പെടുത്തി പ്രിയ ബപ്പട്ട്

മഴയില്‍ കുളിച്ച് കമലിന്റ വീട്ടിലേക്ക് കയറി ചെന്നു; തബല ഭാസ്‌കരനാകാന്‍ വിളിച്ചപ്പോള്‍ പേടി മുങ്ങിയ സലിം കുമാര്‍

SCROLL FOR NEXT