ഷഹന ഷാജി 
Kerala

ഷഹാനയുടെ മരണം: ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍; പ്രതികളെ ആക്രമിക്കാന്‍ പാഞ്ഞടുത്ത് യുവതിയുടെ വീട്ടുകാര്‍

അറസ്റ്റു ചെയ്ത പ്രതികളെ സ്റ്റേഷനിലെത്തിച്ചപ്പോള്‍ ഷഹാനയുടെ വീട്ടുകാര്‍ പ്രതികള്‍ക്കു നേരെ പാഞ്ഞടുത്തു

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം:  തിരുവല്ലം വണ്ടിത്തടം സ്വദേശി ഷഹാന ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് നൗഫലും ഭര്‍തൃമാതാപിതാക്കളും അറസ്റ്റില്‍. ഭര്‍തൃപിതാവ് സജിം, ഭര്‍തൃമാതാവ് സുനിത എന്നിവരാണ് അറസ്റ്റിലായത്. കാട്ടക്കടയില്‍ നിന്നാണ് ഇവരെ പൊലീസ് അറസ്റ്റു ചെയ്തത്. ഒരു മാസമായി ഇവര്‍ ഒളിവിലായിരുന്നു. 

കോടതി ആവശ്യങ്ങള്‍ക്കായി കാട്ടാക്കടയില്‍ എത്തിയതാണ് ഇവരെന്നാണ് സൂചന. കഴിഞ്ഞ ഡിസംബര്‍ അവസാനമാണ് വണ്ടിത്തടം ക്രൈസ്റ്റ് നഗര്‍ റോഡില്‍ വാറുവിള പുത്തന്‍ വീട് ഷഹ്ന മന്‍സിലില്‍ ഷാജഹാന്‍ സുല്‍ഫത്ത് ദമ്പതിമാരുടെ മകള്‍ ഷഹാന (23) ജീവനൊടുക്കിയത്. 

ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്ന് സ്വന്തം വീട്ടിലായിരുന്നു ഷഹാന താമസിച്ചത്. ഒന്നര വയസുള്ള മകളും ഒപ്പമുണ്ടായിരുന്നു. വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ഷഹാനയെയും മകളെയും കൂട്ടിക്കൊണ്ടുപോകാന്‍ ഭര്‍ത്താവ് എത്തിയിരുന്നു. എന്നാല്‍ ഒപ്പം ചെല്ലാന്‍ ഷഹാന തയാറായില്ല. കുട്ടിയെ കൂട്ടി ഭര്‍ത്താവ് പോയതിനു പിന്നാലേ ഷഹാന മുറിയില്‍ കയറി ആത്മഹത്യ ചെയ്യുകയായിരുന്നു.

2020ലാണ് നൗഫലിന്റെയും ഷഹാനയുടെയും വിവാഹം നടന്നത്. ഷഹാന മരിച്ച് ഒരു മാസം പിന്നിട്ടിട്ടും കാരണക്കാരായവരെ അറസ്റ്റ് ചെയ്തില്ലെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്തു വന്നിരുന്നു. അറസ്റ്റു ചെയ്ത പ്രതികളെ സ്റ്റേഷനിലെത്തിച്ചപ്പോള്‍ ഷഹാനയുടെ വീട്ടുകാര്‍ പ്രതികള്‍ക്കു നേരെ പാഞ്ഞടുത്തു. പ്രതികളെ മര്‍ദ്ദിക്കാനുള്ള നീക്കം പൊലീസ് തടയുകയായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ; സമയക്രമം അറിയാം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

SCROLL FOR NEXT