Shashi Tharoor, K K Shailaja 
Kerala

യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ഇഷ്ടം ശൈലജ; സതീശനേക്കാള്‍ പ്രിയം തരൂരിനോട്

എല്‍ഡിഎഫില്‍ കെ കെ ശൈലജയ്ക്കാണ് യുവാക്കള്‍ക്കിടയില്‍ മുന്‍തൂക്കം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യുവാക്കള്‍ക്കും 50 വയസ്സിന് മുകളില്‍ പ്രായമായവര്‍ക്കും ഇടയില്‍ ഏറെ പ്രിയങ്കരര്‍ ശശി തരൂരും കെ കെ ശൈലജയും. 18 നും 24 നും ഇടയില്‍ പ്രായമുള്ളവരില്‍, മുഖ്യമന്ത്രി സ്ഥാനത്തേക്ക് യുഡിഎഫില്‍ ശശി തരൂരിനെ 20.3 ശതമാനം പേരാണ് പിന്തുണയ്ക്കുന്നത്. തൊട്ടുപിന്നിലുള്ള വിഡി സതീശനെ 15.8 ശതമാനം പേരും അനുകൂലിക്കുന്നു. 32.1 ശതമാനം പേര്‍ ഒരു അഭിപ്രായവും രേഖപ്പെടുത്താത്തവരാണ്.

എല്‍ഡിഎഫില്‍ കെ കെ ശൈലജയ്ക്കാണ് യുവാക്കള്‍ക്കിടയില്‍ മുന്‍തൂക്കം. 18 നും 24 നും മധ്യേ പ്രായമുള്ളവരില്‍, 24.6 ശതമാനമാണ് ശൈലജയെ പിന്തുണയ്ക്കുന്നത്. നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനെ 16. 3 ശതമാനം പേരാണ് പിന്തുണയ്ക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത സ്ത്രീകളില്‍ 24 ശതമാനവും ശൈലജയെയാണ് അനുകൂലിക്കുന്നത്. പുരുഷന്മാരില്‍ 25 ശതമാനവും ശൈലജയ്ക്ക് പിന്തുണ നല്‍കുന്നു.

55 വയസ്സിനു മേല്‍ പ്രായമുള്ളവരില്‍ 34.2 ശതമാനം പേര്‍ യുഡിഎഫില്‍ നിന്നും ശശി തരൂരിനെ അനുകൂലിക്കുന്നവരാണ്. വിഡി സതീശനെ 14.6 ശതമാനവും പിന്തുണയ്ക്കുന്നു. അഭിപ്രായം പറയാതെ 22.8 ശതമാനവുമുണ്ട്. സര്‍വേയില്‍ പങ്കെടുത്ത സ്ത്രീകളില്‍ 27 ശതമാനവും പുരുഷന്മാരില്‍ 30 ശതമാനവും തരൂരിനെ അനുകൂലിക്കുന്നുണ്ട്.

അതേസമയം എല്‍ഡിഎഫില്‍, 55 വയസ്സിന് മേല്‍ പ്രായമുള്ളവര്‍ക്കിടയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായി വിജയനേക്കാള്‍ നേരിയ മുന്‍തൂക്കമാണ് കെ കെ ശൈലജയ്ക്കുള്ളത്. ശൈലജയെ 25.3 ശതമാനം പേരാണ് പിന്തുണയ്ക്കുന്നത്. അതേസമയം പിണറായി വിജയനെ 22.1 ശതമാനവും പിന്തുണയ്ക്കുന്നു. അഭിപ്രായം രേഖപ്പെടുത്താതെ 37.4 ശതമാനം പേരുമുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ( യുവാക്കള്‍ക്കും 55 വയസ്സിനു മുകളിലും ) നിലവിലെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പിന്തുണയ്ക്കുന്നവര്‍ രണ്ടു ശതമാനത്തില്‍ താഴെ മാത്രമാണ്.

Shashi Tharoor and K K Shailaja are the most popular among the youth and those above 50 years of age.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഗംഗാനദിയില്‍ കുളിച്ചതോടെ ജീവിതം മാറി, സസ്യാഹാരം ശീലമാക്കി: ഉപരാഷ്ട്രപതി

കേരളപ്പിറവി ദിനത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; 90,000ന് മുകളില്‍ തന്നെ

'ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താനാകില്ല, നമുക്ക് എല്ലാവർക്കും അതിൽ പങ്കുണ്ട്'; കരൂർ ദുരന്തത്തിൽ അജിത്

300 കിലോ ഭാരം വഹിക്കാന്‍ ശേഷി, 500 കിലോമീറ്റര്‍ ദൂരപരിധി; ചരക്ക് ഡ്രോണുകള്‍ വികസിപ്പിക്കാന്‍ വ്യോമസേന

SCROLL FOR NEXT