A N Shamseer 
Kerala

വീണാ ജോര്‍ജിനെ കെഎസ് യു പ്രവര്‍ത്തകര്‍ ആയുധവുമായി ആക്രമിച്ചു എന്ന് എവിടെയും പറഞ്ഞിട്ടില്ല: സ്പീക്കര്‍ ഷംസീര്‍

മന്ത്രിയെ ആശുപത്രിയിലെത്തിക്കുക എന്ന ദൗത്യമാണ് നിര്‍വഹിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തീരുവനന്തപുരം: മന്ത്രി വീണാ ജോര്‍ജിനെ കെഎസ് യു പ്രവര്‍ത്തകര്‍ ആയുധവുമായി ആക്രമിച്ചു എന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. അവിടെയുണ്ടായ സംഘര്‍ഷത്തില്‍ വീണാ ജോര്‍ജിന് പരിക്കേറ്റു. അവശയായ നിലയിലാണ് മന്ത്രിയെ കണ്ടത്. ഇതേത്തുടര്‍ന്നാണ് ആശുപത്രിയിലെത്തിക്കാന്‍ താന്‍ മുന്‍കൈ എടുത്തതെന്നും സ്പീക്കര്‍ ഷംസീര്‍ വ്യക്തമാക്കി.

മന്ത്രിയെ ആശുപത്രിയിലെത്തിക്കുക എന്ന ദൗത്യമാണ് നിര്‍വഹിച്ചത്. എന്റെ സഭയിലെ ഒരു അംഗം അവശയായി നില്‍ക്കുമ്പോള്‍ എന്നാ ശരി എന്നു പറഞ്ഞ് വന്ദേഭാരതില്‍ കയറി പോകുകയാണോ ചെയ്യേണ്ടതെന്ന് ഷംസീര്‍ ചോദിച്ചു. അപ്പോള്‍ അവശയായ മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ കാണിക്കുക എന്നതായിരുന്നു. ആ ഉത്തരവാദിത്തം മന്ത്രിയുടെ കാര്യത്തില്‍ കാണിച്ചു.

മന്ത്രിക്ക് സ്വതന്ത്രമായി നടക്കാന്‍ സാധിക്കുമായിരുന്നില്ല. അതിനാല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. അവിടെ നടന്ന സംഘര്‍ഷത്തിനിടെ വീണാ ജോര്‍ജിന് പരിക്കേറ്റിരുന്നു. അതാണ് താന്‍ പറഞ്ഞത്. സമരം നടത്തുമ്പോള്‍ ചിലപ്പോള്‍ ജയിലില്‍ പോകേണ്ടി വരും. ജയിലില്‍ കിടത്തിയത് മഹാ അപരാധമാണ് എന്ന നിലയിലാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ചിലരൊക്കെ പറയുന്നത്.

ഒരു വനിതാമന്ത്രിക്ക് നേരെ കെഎസ് യുവിന്റെ ആണ്‍കുട്ടികളാണോ ചാടി അടുക്കേണ്ടത്.?. കെഎസ് യുവിന് വനിതാ പ്രവര്‍ത്തകരില്ലേ?. ഒരു വനിതയ്ക്ക് നേരെ ഒരു വനിതയെപ്പോലും ഉപയോഗിക്കാതെ സമരം നടത്തുന്ന രീതിയും കോണ്‍ഗ്രസ് പരിശോധിക്കേണ്ടതാണെന്ന് ഷംസീര്‍ ആവശ്യപ്പെട്ടു. കെഎസ് യു പ്രവര്‍ത്തകരുടെ കൈവശം ആയുധമുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ല. മന്ത്രിയുടെ അവശതയാണ് അവരെ അഡ്മിറ്റ് ചെയ്യണമെന്ന് ചിന്തിക്കാന്‍ കാരണമെന്നും ഷംസീര്‍ കൂട്ടിച്ചേര്‍ത്തു.

Speaker A N Shamseer said that he never said anywhere that Minister Veena George was attacked with weapons by KSU activists.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മലപ്പുറത്തെ ഭൂരിഭാഗം സ്ത്രീകൾക്കും 'പ്രിയദർശിനി' അകലെ; 132 കെഎസ്ആർടിസി ബസുകളിൽ 27 എണ്ണം മാത്രം സൗജന്യ യാത്രയ്ക്ക്

'അധികാരത്തോട് ചോദ്യം ചോദിക്കുന്നത് കുറ്റമല്ല; നിശ്ശബ്ദമാക്കാനാവില്ലെന്ന് ഈ വിധി വ്യക്തമാക്കുന്നു'

ഷക്കീറ പാടും 'ദായ്... ദായ്'..., കാനഡയിൽ നോറ ഫത്തേഹിയും! കാണാം ലോകകപ്പിൽ 3 ഉദ്ഘാടന ചടങ്ങുകൾ

'എന്തൊരു മോശമാണ് ഈ കാണിക്കുന്നത്, അടുത്ത ജന്മത്തിൽ ബ്രാഹ്മണനാകാൻ ഇപ്പോഴേ പരിശീലിക്കുകയാണോ ?'; സുരേഷ് ​ഗോപിക്ക് വിമർശനം

കുടുതല്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; 50 കിമി വേഗതയില്‍ ശക്തമായ കാറ്റ്

SCROLL FOR NEXT