ശങ്കർ റൈ /ഫയല്‍ ചിത്രം 
Kerala

മഞ്ചേശ്വരത്ത് ശങ്കർ റൈ സിപിഎം സ്ഥാനാർത്ഥി ?; ധാരണയായതായി റിപ്പോർട്ട്

നേരത്തെ സിപിഎം നേതൃത്വം തീരുമാനിച്ച സ്ഥാനാർത്ഥി കെ ആർ ജയാനന്ദയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കാസർകോട് : മഞ്ചേശ്വരത്ത് ശങ്കർ റൈ സിപിഎം സ്ഥാനാർത്ഥിയാകാൻ സാധ്യത. ശങ്കർ റൈയെ സ്ഥാനാർത്ഥിയാക്കാൻ ഇന്നലെ ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോ​ഗത്തിൽ ധാരണയായതായി റിപ്പോർട്ടുണ്ട്. നേരത്തെ സിപിഎം നേതൃത്വം തീരുമാനിച്ച സ്ഥാനാർത്ഥി കെ ആർ ജയാനന്ദയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. 

ഇതേത്തുടർന്നാണ് പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്താൻ തീരുമാനിച്ചത്. സിപിഎം സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടപ്പോൾ മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. മണ്ഡലത്തിലെ താമസക്കാരനായ ശങ്കർ റൈക്ക് എല്ലാ വിഭാ​ഗങ്ങളുടേയും പിന്തുണ ഉറപ്പാക്കാനാകുമെന്ന് ജില്ലാനേതൃത്വം വിലയിരുത്തി. 

യക്ഷ​ഗാന കലാകാരനായ ശങ്കർ റൈ സിപിഎം ജില്ലാ കമ്മിറ്റി അം​ഗമാണ്.  മഞ്ചേശ്വരത്ത് കഴിഞ്ഞ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ശങ്കർ റൈ സിപിഎം സ്ഥാനാർത്ഥിയായിരുന്നു. സിപിഎം മുൻ ജില്ലാ സെക്രട്ടറി കെ പി സതീശ് ചന്ദ്രൻ, വിപിപിമുസ്തഫ തുടങ്ങിയവരുടെ പേരുകളും മഞ്ചേശ്വരത്തേക്ക് ഉയർന്നുകേട്ടിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുലാവര്‍ഷം വരുന്നു, നാളെ നാലു ജില്ലകളില്‍ തീവ്രമഴ; ഓറഞ്ച് അലര്‍ട്ട്

Delhi Protest: എസ്എഫ്ഐ - ഡിവൈഎഫ്ഐ പ്രതിഷേധം

തലശേരിയിൽ സ്വകാര്യ ബസിൽ നിന്നും വിദ്യാർഥിനി റോഡിലേക്ക് വീണു; അത്ഭുതകരമായ രക്ഷപ്പെടൽ

ഫ്രാങ്ക്ഫര്‍ട്ട് -ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; ജയ്പൂരില്‍ അടിയന്തര ലാൻഡിങ്

രഞ്ജിയില്‍ കേരളം 395ന് പുറത്ത്; ജാര്‍ഖണ്ഡിന് കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് ലീഡ്