ശശി തരൂരും പിണറായി വിജയനും  ഫയൽ
Kerala

'മുഖ്യമന്ത്രിയുടെ മഹാമനസ്‌കത', 'പിണറായി പ്രശംസ' പങ്കുവെച്ച് ശശി തരൂര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കുറിച്ച് പറയുന്നതിന്റെ വിഡിയോ പങ്കിട്ട് ശശി തരൂര്‍. 'ന്യൂസ് 18 കേരള'ത്തിന്റെ 'മലയാളി ഓഫ് ദ ഇയര്‍' പുരസ്‌കാര സമര്‍പ്പണത്തിനിടെയായിരുന്നു തരൂരിനെ പുകഴ്ത്തി മുഖ്യമന്ത്രി സംസാരിച്ചത്.

അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ മുഖ്യമന്ത്രി തന്നെ കുറിച്ച് പറഞ്ഞ വാക്കുകള്‍ എന്ന അടിക്കുറിപ്പോടെയാണ് തരൂര്‍ എക്‌സില്‍ വിഡിയോ പോസ്റ്റ് ചെയ്തത്. തന്നോടുള്ള മുഖ്യമന്ത്രിയുടെ അസാധാരണമായ മഹാമനസ്‌കത കാണിക്കുന്നതാണ് വാക്കുകളെന്നും തരൂര്‍ കുറിക്കുന്നു.

നമ്മുടെ നാടിന്റെ സംസ്‌കാരത്തെയും വൈവിധ്യത്തെയും കുറിച്ച് അന്താരഷ്ട്ര തലത്തില്‍ ശരിയായ ചിത്രം നല്‍കാന്‍ ശശരി തരൂരിന് സാധിച്ചിട്ടുണ്ടെന്നായിരുന്നു പിണറായി വിജയന്റെ പ്രശംസ. വിജ്ഞാനവും വാഗ്മിതയും കൈകോര്‍ക്കുന്ന തരൂരിന്റെ പ്രവര്‍ത്തന ശൈലി പുതിയ തലമുറയ്ക്ക് മാതൃകയാണ്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും വികസനത്തിലും നാടിന്റെ തനിമ ഉയര്‍ത്തി പിടിക്കുന്നതിലും തരൂരിന്റെ താല്‍പര്യം എടുത്ത് പറയേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Shashi Tharoor shares 'Praise' for Pinarayi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ അന്തര്‍വാഹിനി ആക്രമണം, ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ന്നു; 101 നാവികസേനാ അംഗങ്ങളെ കാണാതായി

250 കോടി വാ​ഗ്ദാനം ചെയ്തു; വിജയ് - സം​ഗീത വിവാഹമോചനക്കേസ് ഒത്തുതീർപ്പിലേക്ക് ?

'ഒറ്റയ്ക്ക് ജീവിച്ച് മടുത്തു, എന്നെ മനസിലാക്കുന്ന ഒരാളെ വേണം'; കുറിപ്പുമായി രേണു സുധി

ഇറാനും ഒമാനുമിടയിലെ ആ 55 കിലോമീറ്റര്‍, ഓരോ ദിനവും ഒന്നേകാല്‍ കോടി വീപ്പ എണ്ണ; എന്താണ് ഹോര്‍മുസിന്‍റെ പ്രാധാന്യം?

കറിവേപ്പില മുതല്‍ വാഴയില വരെ വിമാനത്താവളങ്ങളില്‍ കെട്ടിക്കിടക്കുന്നു; പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ വലഞ്ഞ് കേരളം, കയറ്റുമതി കുത്തനെ ഇടിഞ്ഞു

SCROLL FOR NEXT