K M Abraham, V S Achuthanandan 
Kerala

'വിഎസിന്റെ പെട്ടെന്നുള്ള പെരുമാറ്റം കണ്ട് ഷീല മാഡവും അമ്പരന്നു'; അച്യുതാനന്ദനുമായുള്ള കൂടിക്കാഴ്ച ഓര്‍മ്മിച്ച് കെഎം എബ്രഹാം

'43 വര്‍ഷത്തെ കരിയറില്‍ എനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി ഞാന്‍ അതിനെ വിലമതിക്കുന്നു'

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദനൊപ്പമുള്ള അനുഭവം തുറന്നു പറഞ്ഞ് മുന്‍ ചീഫ് സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ എം എബ്രഹാം. എഡിബിക്കെതിരെ ശക്തമായ നിലപാട് എടുത്ത നേതാവായിരുന്നു വി എസ് അച്യുതാനന്ദന്‍. എഡിബിക്കായി നില്‍ക്കുന്നവരുടെ ചെവിക്കുറ്റിക്ക് അടിക്കുമെന്ന് വിഎസ് പറഞ്ഞിരുന്നു. അദ്ദേഹത്തില്‍ നിന്നാണ് തനിക്ക് മറക്കാനാകാത്ത മറ്റൊരനുഭവം ഉണ്ടായതെന്ന് കെ എം എബ്രഹാം ഓര്‍മ്മിക്കുന്നു.

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുമ്പോഴായിരുന്നു വിഎസുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് മനസ്സുതുറന്നത്. സംസ്ഥാന സര്‍ക്കാരില്‍ നിന്നും എന്‍ഒസി ലഭിച്ച് സെബിയില്‍ ഇന്റര്‍വ്യൂവിന് പോയി സെലക്ഷന്‍ ആയ കാലത്താണ് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാകുന്നത്. അന്ന് താന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായിരുന്നു. എന്നാല്‍ എബ്രഹാമിന്റെ സേവനം സംസ്ഥാനത്തിന് ആവശ്യമുണ്ട് എന്നതായിരുന്നു വിദ്യാഭ്യാസമന്ത്രിയായിരുന്ന എംഎ ബേബിയുടെ നിലപാട്.

ഇന്റര്‍വ്യൂവും കഴിഞ്ഞ് റാങ്ക്‌ലിസ്റ്റും വന്ന് സെലക്ഷനായിട്ടും ജോലിയില്‍ നിന്നും വിടുതല്‍ ലഭിക്കാതിരുന്നതില്‍ വലിയ വിഷമത്തിലായിരുന്നു താന്‍. ഏറെ പ്രതീക്ഷയോടെയാണ് താന്‍ സെബിയിലെ ജോലിക്കായി കാത്തിരുന്നത്. 'എനിക്ക് സെലക്ഷന്‍ കിട്ടി, എന്റെ കരിയറാണ്', ജോലിയില്‍ നിന്നും വിടുതല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കാണാത്ത മന്ത്രിമാരില്ല. ഒരുപാട് പേര് ആഗ്രഹിക്കുന്ന പദവിയാണത്.

മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഓഫീസിലും പല തവണ പോയിരുന്നു. ജോലിയില്‍ നിന്നും വിടുതല്‍ നല്‍കുന്നതില്‍ മുഖ്യമന്ത്രിയാണല്ലോ അന്തിമ അനുമതി നല്‍കേണ്ടത്. വിഎസിനെ കണ്ടപ്പോള്‍ 'എല്ലാവരെയും സാര്‍ വിടുന്നുണ്ടല്ലോ' എന്ന് വിഷമത്തോടെ പറഞ്ഞു. ഇമോഷന്‍സ് ഒന്നും സാധാരണഗതിയില്‍ കാണിക്കാത്ത വ്യക്തിയാണല്ലോ വിഎസ് അച്യുതാനന്ദന്‍. താന്‍ ഇതു പറഞ്ഞതും കസേരയില്‍ ഇരുന്നിരുന്ന വിഎസ് എഴുന്നേറ്റ് തന്റെ കയ്യില്‍ പിടിച്ചു. 'എല്ലാവരെയും വിടുന്നതുപോലെയല്ലല്ലോ നിങ്ങളെ വിടുന്നത്' എന്നു പറഞ്ഞു.

'43 വര്‍ഷത്തെ കരിയറില്‍ എനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി ഞാന്‍ അതിനെ വിലമതിക്കുന്നു, പ്രത്യേകിച്ച് അച്യുതാനന്ദന്‍ സാറില്‍ നിന്ന്'. കെ എം എബ്രഹാം പറയുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഷീല തോമസ് മാഡം ഇതു കണ്ടുകൊണ്ടിരിക്കുകയായിരുന്നു. വിശ്വസിക്കാന്‍ പോലും ആകാതെ ഇരിക്കുകയായിരുന്നു ഷീല മാഡം. കാരണം അത്തരം ഇമോഷന്‍സൊന്നും അച്യുതാനന്ദന്‍ സാറില്‍ നിന്നും നമ്മളാരും പ്രതീക്ഷിക്കുന്നില്ലല്ലോ. കെ എം എബ്രഹാം കൂട്ടിച്ചേര്‍ത്തു.

KIIFB CEO KM Abraham opens up about his experience with the late former Chief Minister VS Achuthanandan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

'നിരപരാധിയാണ്, വൃക്ക മാറ്റിവെച്ചതുമൂലം ആരോഗ്യാവസ്ഥ മോശം'; ജാമ്യാപേക്ഷയുമായി ദേവസ്വം മുന്‍ സെക്രട്ടറി

ട്രെയിനില്‍ ആക്രമണം: ശ്രീക്കുട്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

പിഎം ശ്രീ പദ്ധതി: മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധം

സി കെ നായിഡു ട്രോഫി; കേരളത്തിനെതിരെ പഞ്ചാബ് ശക്തമായ നിലയിൽ

SCROLL FOR NEXT