ഷിബു ബേബിജോണ്‍ 
Kerala

'രാവിലെ കവടിയും എടുത്തല്ല ഇറങ്ങുന്നത്'; യുഡിഎഫ് യോഗം വൈകുന്നതില്‍ ഷിബു ബേബിജോണ്‍

വിഎസ് അച്യുതാനന്ദനെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ ആക്കിയതുകൊണ്ട് ആരും എതിര്‍പ്പ് ഉന്നയിച്ചതായി അറിയില്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊല്ലം: യുഡിഎഫ് യോഗം ചേരാത്തതില്‍ മറുപടിയുമായി മന്ത്രി ഷിബു ബേബി ജോണ്‍. യോഗം എന്നുചേരുമെന്ന ചോദ്യത്തിന് താന്‍ രാവിലെ കവടിയും എടുത്തല്ല ഇറങ്ങുന്നതെന്നായിരുന്നു മറുപടി. യോഗം ഉടന്‍ ചേരുമോ എന്ന് താന്‍ എങ്ങനെ പറയാനാണ്. അത് തീരുമാനിക്കേണ്ടവര്‍ ചേര്‍ന്ന് തീരുമാനിക്കും. ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ അധികാരത്തിലെത്തിക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള അവകാശപ്പെട്ടതാണെന്നും ആര്‍എസ്പിയുടെ ആവശ്യം അതത് ഫോറത്തില്‍ പറയുമെന്ന് ഷിബു ബേബി ജോണ്‍ കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഏത് പശ്ചാത്തലത്തിലാണ് അടൂര്‍ പ്രകാശ് മുഖ്യമന്ത്രിക്കെതിരെ അങ്ങനെ വിമര്‍ശനം ഉന്നയിച്ചത് എന്ന് അറിയില്ല. അക്കാര്യത്തില്‍ കെസി വേണുഗോപാല്‍ പറഞ്ഞ നിലപാടാണ് ശരിയെന്നും അതാണ് തന്റെ രീതിയെന്നും ഷിബു ബേബിജോണ്‍ പറഞ്ഞു. വിഎസ് അച്യുതാനന്ദനെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ ആക്കിയതുകൊണ്ട് ആരും എതിര്‍പ്പ് ഉന്നയിച്ചതായി അറിയില്ല. കെവി തോമസിന്റെ രാഷ്ട്രീയ മാറ്റത്തിന് പിന്നാലെ പദവി നല്‍കിയതിനാണ്‌ ധൂര്‍ത്ത് എന്ന് പറഞ്ഞത്. കെവി തോമസ് അഞ്ച് വര്‍ഷം ഇരുന്നിട്ടും കേരളത്തിന് ഒരു ഗുണവും ഉണ്ടായിട്ടില്ല. ഇതുകൊണ്ടൊന്നും പരിഹരിക്കാവുന്ന സാമ്പത്തിക പ്രതിസന്ധിയല്ല സംസ്ഥാനത്തിന്റെത്. സംസ്ഥാനത്തിന് ഗുണകരമാകുമെന്നതുകൊണ്ടാണ് ആ പദവികള്‍ നിലനിര്‍ത്തിയത്. സിഎച്ചിനെയും മകനെയും മുസ്ലീം ആയി മാത്രം കാണുന്നവരോട് സഹതാപം മാത്രമാണുള്ളത്. വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് മറുപടി ഇല്ല. കേരളത്തിന്റെ മതേതരത്വം സംരക്ഷിച്ചയാളാണ് സിഎച്ച്. അതേ പാത പിന്തുടരുന്നയാളാണ് മുനീര്‍. വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് മറുപടി കൊടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ബോര്‍ഡ് കോര്‍പ്പറേഷന്‍ നിയമനം വൈകുന്നതില്‍ സ്വാഭാവികമായി ഗവണ്‍മെന്റിനെ അധികാരത്തില്‍ എത്തിക്കാന്‍ ശ്രമിച്ചവര്‍ക്ക് നിരാശ ഉണ്ടാകും. അവരുടെ അവകാശമാണ്. എത്രയും പെട്ടെന്ന് തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

മുട്ടില്‍ മരംമുറി കേസില്‍ കടുത്ത ദുരൂഹത നിലനില്‍ക്കുന്നുണ്ടെന്നും വിഷയത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും മന്ത്രി ഷിബു ബേബി ജോണ്‍. ജയതിലകിന്റെ ഉത്തരവില്‍ അന്വേഷണം ഉണ്ടാകുമെന്നും ഉത്തരവിന്റെ മറവില്‍ കൊള്ള നടന്നുവെന്നും മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. ഗൂഢാലോചന അന്വേഷിക്കണം. ജയതിലകിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 75 ദിവസം കൊണ്ടാണ് മരങ്ങള്‍ മുറിച്ച് മാറ്റിയത്. നിയമലംഘനമാണ് ഉണ്ടായത്. മരം കൊള്ളയ്ക്ക് അപ്പുറം പാവപ്പെട്ടവരെ പറ്റിക്കുക കൂടിയാണ് ചെയ്തത്. എന്തൊക്കെ വനത്തില്‍ നിന്ന് പോയെന്ന് ഇപ്പോഴും അറിയില്ലെന്നും അന്ന് അന്വേഷിക്കാന്‍ തീരുമാനിച്ച കമ്മിറ്റിയുടെ ഫയല്‍ 5 വര്‍ഷത്തിന് ശേഷം ഇപ്പോഴാണ് തന്റെ മുന്നില്‍ എത്തിയതെന്നും മന്ത്രി പറഞ്ഞു.

Shibu BabyJohn Takes a Dig at Delay in UDF Meeting

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജിക്കത്ത് നല്‍കേണ്ടത് കോര്‍പറേഷന്‍ സെക്രട്ടറിക്കെന്ന് മേയര്‍, കത്ത് കിട്ടിയിട്ടില്ലെന്ന് സെക്രട്ടറി; ഉയര്‍ന്ന പദവി നല്‍കി അനുനയിപ്പിക്കാന്‍ നീക്കം

ചരിത്രത്തില്‍ ആദ്യം, ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് തിരിച്ചടി; യുഎസ് വിസകള്‍ കൂട്ടത്തോടെ റദ്ദാക്കി

'1000 രൂപയുടെ മൈസൂര്‍ പാക്ക്, ജസ്റ്റിന്റെ ബിരിയാണി, ആയിരത്തിന്റെ പണിയ്ക്ക് 100'; ആഷ്‌ലി 'മുതലെടുപ്പുകാരി'യെന്ന് പോസ്റ്റ്; മറുപടി

ട്രെയിനിൽ പതിവായി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരാണോ?, സുരക്ഷ ഉറപ്പാക്കാം; പോൽ ആപ്പിൽ റെയിൽ മൈത്രി ഫീച്ചർ

മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; പരീക്ഷ ഒക്‌ടോബർ 24 ന്