Shifna's selfless act of helping a fish vendor after an accident facebook
Kerala

അപകടത്തില്‍ ചിതറി വീണ മീനെല്ലാം വാരി കുട്ടയിലിട്ട് ഷിഫ്‌ന, സഹായഹസ്തം, കൈയടി

മറ്റുള്ളവന്റെ വേദനയില്‍ സഹായിക്കാന്‍ മനസുകാണിക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞുകൊണ്ടിക്കുമ്പോള്‍ മാതൃകയാവുകയാണ് പാരിപ്പിള്ളി സ്വദേശി ഷിഫ്‌ന

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: അപകട സ്ഥലത്തോ ദുരന്തം ഉണ്ടാകുന്നിടത്തോ പലപ്പോഴും ചിതറിക്കിടക്കുന്ന സാധനങ്ങള്‍ പെറുക്കാനാണ് പലപ്പോഴും ആളുകള്‍ വ്യഗ്രത കാണിക്കാറ്. അപ്പോഴാണ് മറ്റുള്ളവരുടെ വേദനയില്‍ സഹായിക്കാന്‍ മനസുകാണിക്കുന്ന ഒരു പെണ്‍കുട്ടി ശ്രദ്ധ നേടുന്നത്. മറ്റുള്ളവന്റെ വേദനയില്‍ സഹായിക്കാന്‍ മനസുകാണിക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞുകൊണ്ടിക്കുമ്പോള്‍ മാതൃകയാവുകയാണ് പാരിപ്പിള്ളി സ്വദേശി ഷിഫ്‌ന. കൊല്ലം പാരിപ്പള്ളിക്കടുത്ത് മുക്കട ജങ്ഷനില്‍ മകനെ സ്‌കൂള്‍ ബസ്സില്‍ കയറ്റാന്‍ എത്തിയതാണ് ഷിഫ്‌ന.

അപ്പോഴാണ് ബൈക്കില്‍ മീനുമായി എത്തിയ ആളുടെ വണ്ടി പിന്നോട്ട് ഉരുണ്ട് അവിടെ നിന്ന ഒരു കെഎസ്ആര്‍ടിസി ബസ്സിന്റെ പിന്നില്‍ ഇടിച്ച് മറിഞ്ഞത്. വണ്ടിയില്‍ വില്‍ക്കാന്‍ കൊണ്ടുവന്ന മീന്‍ മുഴുവന്‍ റോഡില്‍ താഴെ വീണു. കെഎസ്ആര്‍ടിസി ബസ്സിലെ ഡ്രൈവറും കണ്ടക്ടറും ബസ്സില്‍ നിന്നും ഇറങ്ങി മീന്‍കാരനോട് സംസാരിക്കുന്നതിനിടെ ഷിഫ്ന കണ്ടത്, താഴെ റോഡില്‍ വീണ് കിടക്കുന്ന മീനുകളും അതിലൂടെ കയറി ഇറങ്ങി പോകുന്ന വണ്ടികളുമാണ്.

പിന്നെ ഒന്നും ആലോചിച്ചില്ല. അവിടെ നടക്കുന്ന ബഹളം ഒന്നും ശ്രദ്ധിക്കാതെ, ആ മീനുകളെല്ലാം വാരി മീന്‍കാരന്റെ പെട്ടിയില്‍ ഇട്ട് കൊടുക്കുകയാണ് ഷിഫ്‌ന ചെയ്തത്. രാത്രിയോടെ പടം പ്രചരിച്ചതോടെ അഭിനന്ദന പ്രവാഹമായിരുന്നെന്ന് ഷിഫ്‌ന പറയുന്നു. ഭര്‍ത്താവ് ഷമീര്‍ ഗള്‍ഫിലാണ്. മകന്‍ മുഹമ്മദ് നിയാല്‍ എല്‍കെജി വിദ്യാര്‍ഥിയാണ്.

Kindness shines through in unexpected moments. Shifna's selfless act of helping a fish vendor after an accident exemplifies compassion and inspires others to show kindness.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ഒരു ദിവസം എത്ര കാപ്പി വരെ ആകാം

'കടുവയെ വച്ച് വല്ല ഷോട്ടും എടുക്കുന്നുണ്ടെങ്കിൽ വിളിക്കണം, ഞാൻ വരാം'; രാജമൗലിയോട് ജെയിംസ് കാമറൂൺ

വിസി നിയമനത്തിന് പിന്നാലെ കേരള സര്‍വകലാശാല രജിസ്റ്റര്‍ കെഎസ് അനില്‍കുമാറിനെ സ്ഥലം മാറ്റി

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങി;ഭാര്യയെയും രണ്ട് പെണ്‍മക്കളേയും കൊന്ന് കക്കൂസ് കുഴിയിലിട്ട് യുവാവ്

SCROLL FOR NEXT