shigella 
Kerala

ജ്യൂസില്‍ ഷിഗല്ല ബാക്ടീരിയ; ബേക്കറി അടപ്പിച്ചു

ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ബേക്കറി അടപ്പിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: കാട്ടാക്കടയില്‍ ഷിഗല്ല സ്ഥിരീകരിച്ചതിനു പിന്നാലെ ബേക്കറിയില്‍നിന്നു ശേഖരിച്ച ജ്യൂസ് സാംപിളില്‍ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ബേക്കറി അടപ്പിച്ചു.

ഓറഞ്ചിന്റെ രൂചിയോടു കൂടിയ ജ്യൂസിന്റെ സാംപിള്‍ മേയ് 29നാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധനയ്ക്ക് വഞ്ചിയൂരിലെ ലാബില്‍ എത്തിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ ഉദ്യോഗസ്ഥര്‍ എത്തി ബേക്കറി താല്‍ക്കാലികമായി അടപ്പിക്കുകയായിരുന്നു.

ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളിലായി എട്ടുപേര്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശിയായ മൂന്നുവയസുകാരനാണ് രോഗം കണ്ടെത്തിയത്. വയനാട് ജില്ലയില്‍ ഇന്ന് ഏഴ് പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം പതിനാറായി. ജില്ലയില്‍ പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച 16 കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഡിഎംഒ അറിയിച്ചു.

Shigella bacteria found in juice; bakery shut down

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായിയെ കെട്ടിപ്പിടിക്കാനാവില്ല; രാഷ്ട്രീയ പോരാട്ടം തുടരും'; ഇന്ത്യാസഖ്യ യോഗത്തിലെ പ്രസംഗം പുറത്തുവിട്ട് രാഹുല്‍

ചാറ്റ്ജിപിടി മകളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചു; ഓപ്പണ്‍ എഐക്ക് എതിരെ കേസ്

'ഇന്ദ്രന്‍സേട്ടന്റെ നായികയായതില്‍ പ്രശ്‌നമില്ല, ഒപ്പം അഭിനയിക്കാനായത് ഭാഗ്യം'; മധുബാല പറയുന്നു

35 ഫോർ, 9 സിക്സ്, 83 പന്തിൽ 210 റൺസ്; വൈഭവിന്റെ അതേ 'വൈബ്' കൂട്ടുകാരനും!

സ്റ്റേജ് 4 കാന്‍സറിനെ തോല്‍പ്പിച്ച യുവതി, കൊന്നു സ്യൂട്ട്‌കേസിലാക്കി കാമുകന്‍; കാലിഫോര്‍ണിയയെ ഞെട്ടിച്ച കൊലപാതകം

SCROLL FOR NEXT