Shigella  പ്രതീകാത്മക ചിത്രം
Kerala

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കട്ടപ്പന: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശികളായ രണ്ട് വിദ്യാര്‍ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇടുക്കിയില്‍ ആദ്യമായാണ് ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒരു വിദ്യാര്‍ഥിയെ ഇടുക്കി മെഡിക്കല്‍ കോളജിലേക്കും മറ്റൊരാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. ഇരുവര്‍ക്കും വേണ്ട ചികിത്സ നല്‍കി വരികയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് എട്ടുപേര്‍ക്കാണ് ഷിഗെല്ല രോഗബാധ കണ്ടെത്തിയത്.

പകര്‍ച്ചവ്യാധികളുടെ സംഖ്യ ഇത്തവണ കൂടുതലാണെന്നാണ് ആരോഗ്യമന്ത്രി കെ മുരളീധരന്‍ പറഞ്ഞത്. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. ഇതും പകര്‍ച്ചവ്യാധി പടരാന്‍ കാരണമായി. തദ്ദേശ തെരഞ്ഞെടുപ്പും പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പും വന്നതോടെ എല്ലാവരും ഇലക്ഷന്‍ മൂഡിലായി. അത് ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പാളിച്ചയ്ക്ക് കാരണമായി എന്നും മന്ത്രി മുരളീധരന്‍ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍ അടക്കം എല്ലാവര്‍ക്കും ഇതില്‍ ഉത്തരവാദിത്തമുണ്ട്.

പകര്‍ച്ചവ്യാധി വ്യാപനം കണക്കിലെടുത്ത് പരിശോധനകള്‍ ആരോഗ്യവകുപ്പ് കുറേക്കൂടി വിപുലമാക്കിയിട്ടുണ്ട്. രോഗപ്പകര്‍ച്ച, രോഗവ്യാപനം, രോഗപ്രതിരോധം തുടങ്ങിയവ ചര്‍ച്ച ചെയ്യാന്‍ ആരോഗ്യവകുപ്പിന്റെ അടിയന്തരയോഗം ചേര്‍ന്നു. പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കുന്നതിനായി വിദഗ്ധരെ ഉള്‍പ്പെടുത്തി ഹൈപ്പവര്‍ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചു. പകര്‍ച്ചപ്പനി നിയന്ത്രിക്കാന്‍ വേണ്ടി കലണ്ടര്‍ തയ്യാറാക്കും. ഓരോ സീസണിലും വരാന്‍ സാധ്യതയുള്ള പകര്‍ച്ചവ്യാധികളെ മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.

Shigella in Idukki too; two students hospitalized

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും