അർജുനായുള്ള തിരച്ചിൽ ഇനി ഡ്രെഡ്ജിങ് മെഷീൻ വന്നതിന് ശേഷം 
Kerala

അർജുനായുള്ള തിരച്ചിൽ ഇനി ഡ്രെഡ്ജിങ് മെഷീൻ വന്നതിന് ശേഷം, പ്രതിസന്ധി

പുഴയിൽ ഡൈവിങ് ബുദ്ധിമുട്ടാണെന്ന് ദൗത്യസംഘം അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

ബം​ഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടിയുള്ള തിരച്ചലിൽ അനിശ്ചിതത്വം. ​ഗോവയിൽ നിന്ന് ഡ്രെഡ്ജർ എത്തുന്നതു വരെ തിരച്ചിൽ താൽക്കാലികമായി നിർത്തിവെക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. എന്നാൽ അടുത്ത വ്യാഴാഴ്ച മാത്രമേ ഡ്രഡ്ജർ എത്തിക്കാൻ കഴിയുവെന്നാണ് ഡ്രഡ്ജർ കമ്പനി പറയുന്നത്. ഇതോടെ തിരച്ചിൽ ഇനിയും നീളും.

മഴയെ തുടർന്ന് വെള്ളം കലങ്ങിമറിഞ്ഞതിനാൽ പുഴയ്ക്കടിയിലെ കാഴ്ച പരിമിധി കാരണം ഡൈവിങ് ബുദ്ധിമുട്ടാണെന്നും ദൗത്യസംഘം ജില്ലാ ഭരണകൂടത്തെ അറിയിച്ചു.

ഇന്നലെ നടത്തിയ തിരച്ചിലിൽ ലോറിയിലെ കയറിന്റെ കൂടുതൽ ഭാഗങ്ങൾ കണ്ടെത്തി. വലിച്ചു കയറ്റുന്ന ലോറിയുടെ ലോഹ ഭാഗങ്ങൾക്ക് ഒപ്പമാണ് കയറിന്റെ ഭാഗം കണ്ടെത്തിയത്. കയർ അർജുന്റെ ലോറിയുടേതാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മണ്ണടിച്ചിലിൽ അർജുൻ ഉൾപ്പെടെ മൂന്നു പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കർണാടക സ്വദേശികളായ ജഗന്നാഥ്, ലോകേഷ് എന്നിവരാണു കാണാതായ മറ്റുള്ളവർ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

'സിംപിൾ അതാണ് ഇഷ്ടം'; കിങ് ഖാന്റെ പ്രായത്തെ തോൽപിച്ച സൗന്ദര്യത്തിന്റെ രഹസ്യം

സെബിയിൽ ഓഫീസർ ഗ്രേഡ് എ തസ്തികയിൽ ഒഴിവ് ; ഡിഗ്രികാർക്കും അവസരം; ശമ്പളം 1.84 ലക്ഷം വരെ

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

ബാറ്റിങ് പരാജയം തലവേദന, ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20ക്ക് ഇന്ത്യ ഇന്നിറങ്ങും

SCROLL FOR NEXT