ശോഭാ സുരേന്ദ്രന്‍,എഎന്‍ ഷംസീര്‍ 
Kerala

'ശബരിമലയില്‍ സ്ത്രീകളെ കയറ്റിയതിന്റെ സൂത്രധാരന്‍ ഷംസീര്‍'; ശോഭാ സുരേന്ദ്രന്‍

സ്പീക്കര്‍ എഎന്‍ ഷംസീറിനെതിരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: സ്പീക്കര്‍ എഎന്‍ ഷംസീറിനെതിരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. എഎന്‍ ഷംസീര്‍ നടത്തിയ 'മിത്ത്' പരാമര്‍ശം സിപിഎം സംസ്ഥാന നേതൃത്വം ആലോചിച്ച് ഉറപ്പിച്ച് നടത്തിയതാണെന്ന് ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. ഒരു കൂട്ടം സ്ത്രീകളെ ശബരിമല കയറ്റാന്‍ കൊണ്ടുവന്നതിന്റെ സൂത്രധാരനായിരുന്നു ഷംസീര്‍. ഇതിനായി കണ്ണൂരിലെ തലശ്ശേരിയില്‍ നടന്ന ആദ്യ യോഗത്തില്‍ പങ്കെടുത്തയാളാണ് ഷംസീര്‍. എംവി ഗോവിന്ദനും ഷംസീറും ഒരുമിച്ച് ചിന്തിച്ചാണ് ഈ തീരുമാനം എടുത്തിട്ടുള്ളത്. അതുകൊണ്ടാണ് മാപ്പു പറയില്ലെന്ന് ഗോവിന്ദന്‍ പറഞ്ഞതെന്ന് ശോഭ ആരോപിച്ചു. 

'നിങ്ങള്‍ മാപ്പു പറയേണ്ട. പക്ഷേ കേരളത്തിലെ ക്ഷേത്രങ്ങളിലുള്ള ഭണ്ഡാരപ്പെട്ടികള്‍ തുറക്കണോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ ഇവിടുത്തെ ഹിന്ദുവിശ്വാസികള്‍ മുന്നോട്ടുവന്നാല്‍ എന്താകും സ്ഥിതിയെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പറയണം. അങ്ങനെ ഞങ്ങള്‍ പഠിപ്പിച്ചില്ലേ. അയ്യപ്പന്റെ ആചാരത്തെയും അനുഷ്ഠാനത്തെയും തകര്‍ക്കാന്‍ സിപിഎം ഗൂഢാലോചന നടത്തിയപ്പോള്‍ അന്നത്തെയും ഇന്നതെയും മുഖ്യമന്ത്രി വരച്ച വരയിലൂടെ പോകാന്‍ മനസ്സില്ലെന്നു പറഞ്ഞുകൊണ്ട് കേസുകള്‍ ഏറ്റെടുത്തു. അതൊന്നും മറന്നിട്ടില്ല.

അന്നു ഭണ്ഡാരപ്പെട്ടികളില്‍ നാണയത്തുട്ടുകള്‍ വീഴാതിരുന്ന നിരവധി ദിവസങ്ങള്‍ ഉണ്ടായിരുന്നു. അവസാനം മന്ത്രിമാര്‍ തന്നെ വഴിയില്‍ ഇറങ്ങി നില്‍ക്കേണ്ട സാഹചര്യമുണ്ടായി. ഇനി അങ്ങനെയൊരു അവസ്ഥയിലേക്ക് കേരളത്തിലെ വിശ്വാസി സമൂഹത്തെ നയിക്കരുത്.'ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

'ദൈവീകമായ ആരാധനയെ കുറിച്ച് പറഞ്ഞല്ല കുട്ടികളെ ശാസ്ത്രം പഠിപ്പിക്കേണ്ടത്. ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞര്‍ വരെ അവരുടെ പരീക്ഷണങ്ങള്‍ക്കു മുന്‍പു ഗണപതി ഹോമം നടത്തുകയും തേങ്ങ ഉടയ്ക്കുകയുമൊക്കെ ചെയ്യുന്നു. കഴിഞ്ഞ ദിവസം ചന്ദ്രയാന്‍ വിക്ഷേപിക്കാന്‍ പോയ ശാസ്ത്രജ്ഞരേക്കാള്‍ പ്രൗഢിയോ ശാസ്ത്രത്തെക്കുറിച്ച് അവബോധമോ ഷംസീറിന് ഇല്ലല്ലോ.' ശോഭാ സുരേന്ദ്ര ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'മാര്‍ക്കോ വീണു, ഇനി പ്രണവ് മോഹന്‍ലാലിന്റെ നാളുകള്‍'; ഡീയസ് ഈറെ ആദ്യ ദിവസം നേടിയത് കോടികള്‍

'എന്റെ ജീവിതത്തിലെ പ്രണയം'; വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് നടൻ അല്ലു സിരിഷ്

'നിന്റെയൊക്കെ ഊച്ചാളി സര്‍ട്ടിഫിക്കറ്റ് ജനങ്ങള്‍ക്കാവശ്യമില്ല'; അതിദാരിദ്ര്യമുക്ത കേരളത്തെ പ്രശംസിച്ച് ബെന്യാമിന്‍

ഗംഗാനദിയില്‍ കുളിച്ചതോടെ ജീവിതം മാറി, സസ്യാഹാരം ശീലമാക്കി: ഉപരാഷ്ട്രപതി

SCROLL FOR NEXT