സ്വന്തം മതത്തെ പുകഴ്ത്തി ഹിന്ദുക്കളെ പരസ്യമായി ആക്ഷേപിച്ചു; ഷംസീറിന് എതിരെ കേസെടുക്കണം, എന്‍എസ്എസ് ഒറ്റയ്ക്കല്ല: കെ സുരേന്ദ്രന്‍

സ്പീക്കര്‍ എഎന്‍ ഷംസീറിന് എതിരായി എന്‍എസ്എസ് നടത്തിയ നാമജപ യാത്രക്ക് എതിരെ കേസെടുത്ത നടപടിക്ക് എതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍
കെ സുരേന്ദ്രന്‍ മാധ്യമങ്ങളെ കാണുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്
കെ സുരേന്ദ്രന്‍ മാധ്യമങ്ങളെ കാണുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്
Updated on
1 min read

തിരുവനന്തപുരം: സ്പീക്കര്‍ എഎന്‍ ഷംസീറിന് എതിരായി എന്‍എസ്എസ് നടത്തിയ നാമജപ യാത്രക്ക് എതിരെ കേസെടുത്ത നടപടിക്ക് എതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എന്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് എതിരെ ക്രിമിനല്‍ കേസ് എടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ്. അങ്ങേയറ്റം ധിക്കാരപരമായ നിലപാടിലേക്കാണ് സര്‍ക്കാര്‍ പോകുന്നത് എന്നതിന്റെ തെളിവാണ് ഇത്. സര്‍ക്കാര്‍ മനപ്പൂര്‍വ്വം പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കള്ളക്കേസെടുത്ത് അടിച്ചമര്‍ത്താം എന്ന ധാരണയിലാണ് സര്‍ക്കാര്‍. ഇത് ഒരു വിഭാഗത്തെ അധിക്ഷേപിക്കാനും മത ഭീകരവാദ ശക്തികളെ പ്രോത്സാഹിപ്പിക്കാനുമുള്ള സര്‍ക്കാരിന്റെ ശ്രമമാണ്.- അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞുയ 

മതമൗലികവാദികളുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് നേടനാണ് കേസെടുത്തത്. സ്പീക്കര്‍ എ എന്‍ ഷംസീറിന് എതിരെയാണ് കേസെടുക്കേണ്ടത്. അദ്ദേഹം ഒരു മതത്തെ നിന്തിക്കുകയും സ്വന്തം മതത്തെ പുകഴ്ത്തുകയും ചെയ്യുന്ന പ്രസ്താവനയാണ് നടത്തിയത്. ഇന്ന് പുറത്തിറങ്ങിയ എഎന്‍ ഷംസീറിന്റെ വീഡിയോയില്‍ അദ്ദേഹം ഇസ്ലാമിന്റെ ആചാരങ്ങളെ കുറിച്ചും മഹത്വത്തെ കുറിച്ചും വാതോരാതെ പുകഴ്ത്തുകയാണ്. അതേ സമയം ഹിന്ദുമതത്തെ പരസ്യമായി ആക്ഷേപിക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. സമൂഹത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. സമാധാനപരപരമായി സമരം ചെയ്തവര്‍ക്ക് എതിരെ കേസെടുത്തതിന് എതിരെ ബിജെപി സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും.- അദ്ദേഹം പറഞ്ഞു. 

ശബരിമല പ്രക്ഷോഭകാലത്തെ സാഹചര്യങ്ങളെ അതേപടി ഓര്‍മ്മിപ്പിക്കുന്നതാണ് ഇപ്പോഴത്തെ നടപടി. അന്ന് അരലക്ഷത്തോളം പേര്‍ക്ക് എതിരെയാണ് കേസെടുത്തത്. പതിനായിരക്കണക്കിന് പേരെ കള്ളക്കേസില്‍ കുടുക്കി. ആയിരക്കണക്കിന് പേരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. അതിന് സമാനമായ സാഹചര്യമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ഇക്കാര്യത്തില്‍ എന്‍എസ്എസ് ഒറ്റയ്ക്കല്ലെന്ന് സര്‍ക്കാര്‍ മനസ്സിലാക്കണം. വിഷയത്തില്‍ വിശദീകരണം നടത്താന്‍ മുഖ്യമന്ത്രി തയ്യാറാകണം. മുസ്ലിം വോട്ട് ബാങ്ക് ലക്ഷ്യംവെച്ചുകൊണ്ടുള്ള വിനാശകരമായ നിലപാടിലേക്കാണ് സിപിഎം നീങ്ങുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ധ്രുവീകരണമാണ് നടക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com