കൊല്ലപ്പെട്ട അഭിരാം  
Kerala

അഭിറാമിനെ തേങ്ങ കൊണ്ട് തലയ്ക്ക് ഇടിച്ചു വീഴ്ത്തി; കൗണ്‍സിലിങ്ങില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

കൗണ്‍സിലിങ്ങിന് വിധേയനാക്കിയപ്പോഴാണ് കൊലപാതകം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയില്‍ 17 കാരനായ അഭിറാമിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അഭിറാമിനെ സ്ഥലത്ത് എത്തിച്ചശേഷം ഉണ്ടായ തര്‍ക്കത്തിനിടെ തേങ്ങ കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയെന്ന് പ്രതിയായ 17 കാരന്‍ വെളിപ്പെടുത്തി. കൗണ്‍സിലിങ്ങിന് വിധേയനാക്കിയപ്പോഴാണ് കൊലപാതകം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്.

തലയോട്ടിയിലേറ്റ ക്ഷതം തേങ്ങ കൊണ്ടുള്ള അടിയേറ്റാണ്. തലയ്ക്ക് അടിയേറ്റ് അഭിറാം ബോധരഹിതനായി. തുടര്‍ന്ന് അഭിറാമിനെ അവിടെ ഇട്ട് പോയ പതിനേഴുകാരന്‍ കൂട്ടാളിയായ ഉമറിനെയും വിളിച്ചുകൊണ്ട് വീണ്ടുമെത്തി. തുടര്‍ന്ന് അഭിറാമിനെ വിളിച്ചുണര്‍ത്തിയ ശേഷം ഇരുവരും ചേര്‍ന്ന് ബെല്‍റ്റ് കൊണ്ട് കഴുത്തു മുറുക്കി മരണം ഉറപ്പാക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

കേസിലെ സുപ്രധാന തെളിവുകളായ ബെല്‍റ്റും മൊബൈല്‍ ഫോണും കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തിരുന്നു. നവംബര്‍ ഒന്നിനാണ് അഭിറാമിനെ കാണാതാകുന്നത്. പിറ്റേന്ന് പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് അഭിറാമിന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. കേസില്‍ നാലുപേരാണ് അറസ്റ്റിലായത്.

Shocking details reveals in the Abhiram murder case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടൂറിസ്റ്റ് ബസുകള്‍ ഇനി 'കളറാകും'; വെള്ളനിറം നിര്‍ബന്ധമാക്കിയ തീരുമാനം പിന്‍വലിച്ചു

സ്വത്ത് തര്‍ക്കം: അമ്മയെ ചപ്പാത്തിക്കോല്‍ കൊണ്ട് തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമം, മകന്‍ അറസ്റ്റില്‍

പ്രണയത്തിന് തടസ്സം: ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കൊന്നകേസില്‍ ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവും പിഴയും ശിക്ഷ

എഐ കാലത്തും മനുഷ്യന് വിലയേറുന്നു; വേഡ് ഓഫ് ദ് ഇയര്‍ ആയി 'ഹ്യൂമന്‍' തെരഞ്ഞെടുത്ത് കേംബ്രിജ് നിഘണ്ടു

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെ വെറുതെ വിട്ടു, 7 പ്രതികള്‍ക്ക് ജീവപര്യന്തം, പുക സര്‍ട്ടിഫിക്കറ്റ് കാലാവധിയില്‍ മാറ്റം...; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍