ഡോ. ചിത്ര എസ് ഐഎഎസ് 
Kerala

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ചിത്ര എസ് പാലക്കാട് കലക്ടർ

ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി സർക്കാർ. ഡോ. ചിത്ര എസ്സിനെ പാലക്കാട് കലക്ടറായി നിയമിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി സർക്കാർ. ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ചിത്ര എസ്സിനെ പാലക്കാട് കലക്ടറായി നിയമിച്ചു. മിനി ആന്റണിക്കു സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല നൽകി. റാണി ജോർജ്ജിനെ സാമൂഹ്യ നീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. 

പാലക്കാട് കലക്ടര്‍ ജോഷി മൃണ്‍മയി ശശാങ്കിനെ എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ആയും സുഭാഷ് ടി വിയെ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറായും നിയമിച്ചു. ബി അശോകിന് അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മീഷണറുടെ അധിക ചുമതലയും നൽകിയിട്ടുണ്ട്. അശോക് കുമാർ സിംഗാണ് ജലവിഭവ വകുപ്പ് സെക്രട്ടറി. എം ജെ രാജമാണിക്യത്തിന് ദേവസ്വം റവന്യു സ്പെഷ്യൽ സെക്രട്ടറിയുടെ അധിക ചുമതല നൽകി. കെ ബിജു പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായും പ്രണബ് ജ്യോതിനാഥ് യുവജനകാര്യ, സ്പോര്‍ട്സ് വകുപ്പ് സെക്രട്ടറിയായും ചുമതലയേല്‍ക്കും. ബി അശോകിനാണ് കാര്‍ഷിക ഉല്‍പാദക കമ്മീഷണറുടെ അധിക ചുമതല. ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്റോ പുറത്ത്, അന്തിമ പട്ടികയില്‍ കുഴല്‍നാടനും; ആരാകും കെപിസിസി പ്രസിഡന്റ്?

വേദന ഉള്ളിലൊതുക്കി, ലയണല്‍ മെസി കളിക്കളത്തില്‍ തിരിച്ചെത്തി; കരഘോഷത്തോടെ വരവേല്‍പ്

സിവിൽ സപ്ലൈസ് വകുപ്പിൽ അവസരം: റിസർച്ച് ഓഫീസർ, അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവുകൾ; എല്ലാം ജില്ലകളിലും ഒഴിവ്

'ആ ആളില്ലാതെ നമുക്ക് പറ്റില്ല എന്ന് തോന്നും; ഇനി ഒരിക്കലും ഇത് ആവർത്തിക്കില്ലെന്ന് പറഞ്ഞ് അയാൾ ഒരു കുട്ടിയെ പോലെ കിടന്ന് കരയും'

മുഖ്യ പരിശീലകനായി ഗംഭീര്‍ തുടരും; ബിസിസിഐ നിലപാടിന് പിന്നില്‍ രണ്ട് കാരണങ്ങള്‍