മുസ്ലിമിനെ അപരവല്‍ക്കിരിക്കുന്നതിനു രാജ്യം ഭരിക്കുന്നവര്‍ തന്നെ മുന്‍കൈ എടുത്ത്, ഏക സിവില്‍ നിയമം എന്നൊക്കെ പറയുന്ന ഘട്ടത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ 7 മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ മതാടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ വസ്ത്രം ധരിക്കുവാന്‍ അനുവാദം നല്‍കണമെന്നു ആവശ്യപ്പെട്ടു ഹര്‍ജി നല്‍കിയിരിക്കുന്നതെന്ന് നടനും അഭിഭാഷകനുമായ ഷുക്കൂര്‍ വക്കീല്‍. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഓപ്പറേഷന്‍ തീയറ്ററില്‍ കയറുമ്പോള്‍ അവരുടെ മതവും വിശ്വാസവും പ്രത്യക്ഷമാകുന്ന വേഷങ്ങള്‍ ധരിക്കണമെന്ന വാദം വര്‍ത്തമാന ഇന്ത്യയില്‍ ആര്‍ക്കാണ് ഗുണം ചെയ്യുകയെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.
കുറിപ്പു വായിക്കാം:
1951 ല്‍ പ്രഥമ പ്രധാന മന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു രാജ്യത്തിന് സമര്‍പ്പിച്ചതാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്.
1951 മുതല്‍ 2023 വരെ ആയിരകണക്കിനു മുസ്ലിം പെണ്‍കുട്ടികള്‍ അവിടെ നിന്നും മെഡിക്കല്‍ ബിരുധം കരസ്ഥമാക്കിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ ഡോക്ടര്‍മാരായി സേവനം ചെയ്യുന്നുണ്ട്.
അവരില്‍ മഹാ ഭൂരിപക്ഷവും മത വിശ്വാസികള്‍ ആയിരിക്കും.
മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഓപ്പറേഷന്‍ തീയേറ്ററില്‍ കയറുമ്പോള്‍ അവരുടെ മതവും വിശ്വാസവും പ്രത്യക്ഷമാകുന്ന വേഷങ്ങള്‍ ധരിക്കണമെന്ന വാദം വര്‍ത്തമാന ഇന്ത്യയില്‍ ആര്‍ക്കാണ് ഗുണം ചെയ്യുക?
മതം തിരിച്ചു എന്നെ ചികിത്സിച്ചാല്‍ മതിയെന്നും എന്റെ മതക്കാരല്ലാത്തവര്‍ എന്നെ പരുശോധിക്കേണ്ട എന്നും രോഗിയോ കൂട്ടിരിപ്പു കാരോ കട്ടായം പറഞ്ഞാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് എങ്ങിനെ പഠനം സാധ്യമാകും?
മുസ്ലിമിനെ അപരവല്‍ക്കിരിക്കുന്നതിനു രാജ്യം ഭരിക്കുന്നവര്‍ തന്നെ മുന്‍കൈ എടുത്തു ,ഏക സിവില്‍ നിയമം എന്നൊക്കെ പറയുന്ന ഘട്ടത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 7 മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ മതാടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ വസ്ത്രം ധരിക്കുവാന്‍ അനുവാദം നല്‍കണമെന്നു ആവശ്യപ്പെട്ടു ഹര്‍ജി നല്‍കിയിരിക്കുന്നത്!
പ്രിയപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനികളെ,
ഇനിയും ഈ സമുദായത്തെ അന്യവല്‍ക്കരിക്കാനുള്ള സംഘ് പരിവാര്‍ ശ്രമങ്ങള്‍ക്ക് പെട്രോള്‍ ഒഴിച്ചു കൊടുക്കുന്ന പണിയില്‍ നിന്നും ദയവു ചെയ്തു പിന്‍ന്തിരിയണം.
നിങ്ങള്‍ ആധുനിക വൈദ്യശാസ്ത്രമാണ് പഠിക്കുന്നത്, അതാണ് പ്രാക്ടീസ് ചെയ്യാന്‍ പോകുന്നതു എന്നെങ്കിലും ഓര്‍ത്താല്‍ നന്ന്.
എല്ലാവര്‍ക്കും ഇബ്രാഹിം നബിയുടെ ത്യാഗ സ്മരണയില്‍ ബലി പെരുന്നാള്‍ ആശംസകള്‍.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates