തിരുവനന്തപുരം: ജക്കാർത്തയിൽ 2018ൽ നടന്ന ഏഷ്യൻ ഗെയിംസിൽ മലയാളി താരങ്ങളിടെ മെഡൽ നേട്ടത്തിൽ മാറ്റം വന്നതോടെ അധിക പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മുഹമ്മദ് അനസിനും ആർ അനുവിനുമാണ് പാരിതോഷികം അനുവദിച്ചത്. വെള്ളിയിൽനിന്ന് സ്വർണമായതോടെ മുഹമ്മദ് അനസിന് അധികമായി 5 ലക്ഷം രൂപയും വെങ്കല മെഡൽ നേടിയ ആർ അനുവിന് 10 ലക്ഷം രൂപയുമാണ് ലഭിക്കുക. 
രണ്ടു പേരും മത്സരിച്ച ഇനങ്ങളിൽ മെഡൽ നേടിയ താരങ്ങൾ ഉത്തേജക പരിശോധനയിൽ അയോഗ്യരായതോടെയാണ് ഇവർ തൊട്ടടുത്ത മെഡൽ സ്ഥാനത്തേക്ക് ഉയർന്നത്. 4‐400 മീറ്റർ മിക്‌സഡ് റിലേയിൽ വെള്ളി നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു അനസ്. ഗെയിംസിൽ വെള്ളി നേടിയ മലയാളി താരങ്ങൾക്ക് 15 ലക്ഷം രൂപയാണ് സർക്കാർ അന്ന് പാരിതോഷികം നൽകിയത്. റിലേയിൽ സ്വർണം നേടിയ ബഹ്‌റൈൻ ടീമംഗം ഉത്തേജകം ഉപയോഗിച്ചതായി തെളിഞ്ഞു. അതോടെ ബഹ്‌റൈൻ ടീം അയോഗ്യരാവുകയും അനസ് അടങ്ങുന്ന ഇന്ത്യൻ ടീമിന്റെ നേട്ടം സ്വർണമാവുകയും ചെയ്‌തു. സ്വർണം നേടുന്നവർക്ക് 20 ലക്ഷമാണ് പ്രഖ്യാപിച്ചിരുന്നത്.
400 മീറ്റർ ഹർഡിൽസിൽ നാലാമതായാണ് അനു ഫിനിഷ് ചെയ്‌തത്. ഈയിനത്തിൽ സ്വർണം നേടിയ ബഹ്‌റൈൻ താരത്തെ അയോഗ്യയാക്കിയതോടെ അനു വെങ്കല മെഡലിന് അർഹയായി. വെങ്കല മെഡൽ ജേതാക്കൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപ അനുവിനു നൽകും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates