ഫയല്‍ ചിത്രം 
Kerala

'കേന്ദ്രം കൈയൊഴിഞ്ഞില്ലേ? കെ റെയിലില്‍ ഇനി എന്ത്?'; തല്‍സ്ഥിതി ആരാഞ്ഞ് ഹൈക്കോടതി

സില്‍വര്‍ലൈന്‍ പദ്ധതിയുടേത് മികച്ച ആശയം ആയിരുന്നെന്നും എന്നാല്‍ നടപ്പാക്കാന്‍ ധൃതി കാട്ടിയെന്നും കോടതി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമൂഹ്യ ആഘാത പഠനത്തിന്റെ തല്‍സ്ഥിതി അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. പദ്ധതിയെ കേന്ദ്ര സര്‍ക്കാര്‍ കൈയൊഴിഞ്ഞില്ലേയെന്നും ഇനിയെന്താണ് സംസ്ഥാനത്തിന്റെ നിലപാടെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. 

സില്‍വര്‍ ലൈന്‍ സാമൂഹ്യ ആഘാത പഠനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കുന്നതിടെയാണ് കോടതിയുടെ പരാമര്‍ശങ്ങള്‍. സില്‍വര്‍ലൈന്‍ പദ്ധതിയുടേത് മികച്ച ആശയം ആയിരുന്നെന്നും എന്നാല്‍ നടപ്പാക്കാന്‍ ധൃതി കാട്ടിയെന്നും കോടതി അഭിപ്രായപ്പെട്ടു. ജനങ്ങളെ വിശ്വാസത്തിലെടുത്തു വേണമായിരുന്നു പദ്ധതി നടപ്പാക്കേണ്ടത്. ഇക്കാര്യം നേരത്തെ കോടതി ചൂണ്ടിക്കാട്ടിയതാണ്. അന്നു കോടതിയെ കുറ്റപ്പെടുത്താനായിരുന്നു ശ്രമം. കോടതി ആരുടെയും ശത്രുവല്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

സാമൂഹ്യ ആഘാത പഠനത്തിന്റെ തല്‍സ്ഥിതി അറിയിക്കണമെന്ന് കെ റെയില്‍ കോര്‍പ്പറേഷന് കോടതി നിര്‍ദേശം നല്‍കി. പദ്ധതിക്കു കേന്ദ്രാനുമതിയില്ലെന്നും സാമൂഹിക ആഘാത പഠനത്തിന്റെ ചെലവ് കെ റെയില്‍ കോര്‍പ്പറേഷന്‍ സ്വന്തം നിലയ്ക്കു കണ്ടെത്തണമെന്നും കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. കേന്ദ്രം ഇപ്പോള്‍ കൈയൊഴിഞ്ഞില്ലെന്ന്, ഇതു പരാമര്‍ശിച്ച് കോടതി പറഞ്ഞു. 

സാമൂഹ്യ ആഘാത പഠനത്തിന്റെ തല്‍സ്ഥിതി അറിയിക്കാന്‍ സര്‍ക്കാര്‍ രണ്ടാഴ്ച സമയം തേടി. ഇത് അനുവദിച്ച കോടതി കേസ് അടുത്ത മാസം പത്തിലേക്കു മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT