ചേവായൂര്‍ ബിഎല്‍ഒയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് പ്രതീകാത്മക ചിത്രം
Kerala

എസ്‌ഐആര്‍ ഫോം വിതരണം വൈകി; ചേവായൂര്‍ ബിഎല്‍ഒയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

എസ്‌ഐആര്‍ ഫേം വിതരണം ചെയ്തതിലെ കുറവ് ചൂണ്ടിക്കാട്ടിയാണ് പിഡ്ബ്ല്യുയു സീനിയര്‍ ക്ലാര്‍ക്കായ അസ് ലമിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ചേവായൂര്‍ ബിഎല്‍ഒയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ജില്ലാ കലക്ടര്‍. എസ്‌ഐആര്‍ ഫേം വിതരണം ചെയ്തതിലെ കുറവ് ചൂണ്ടിക്കാട്ടിയാണ് പിഡ്ബ്ല്യുയു സീനിയര്‍ ക്ലാര്‍ക്കായ അസ് ലമിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. 984വോട്ടര്‍മാരില്‍ 390 പേര്‍ക്കാണ് ബിഎല്‍ഒ നോട്ടീസ് നല്‍കിയതെന്നും കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നു.

'തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തീവ്രവോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് എന്യുമറേഷന്‍ ഫോമുകള്‍ വിതരണം ചെയ്യുന്നതിന് നവംബര്‍ നാലുമുതല്‍ ഡിസംബര്‍ നാലുവരെ ബിഎല്‍ഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്. താങ്കള്‍ക്ക് ചുമതലയുള്ള 96ാം നമ്പര്‍ ബൂത്തിലെ ആകെ 984വോട്ടര്‍മാരില്‍ നിന്നും 390 പേര്‍ക്ക് മാത്രമാണ് ഇതുവരെ ഫോമുകള്‍ വിതരണം ചെയ്തിട്ടുള്ളത്. കാര്യക്ഷമമായും സമയബന്ധിതമായും പൂര്‍ത്തിയാക്കേണ്ട പ്രവര്‍ത്തനം നിരുത്തരവാദിത്വമായി കൈകാര്യം ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടു. ബിഎല്‍ഒമാരുടെ മേല്‍നോട്ടത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമിച്ച ഉദ്യോഗസ്ഥരുടെ കര്‍ശന നിര്‍ദേശങ്ങള്‍ താങ്കള്‍ അവഗണിച്ചതായി റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ട്. അതിനാല്‍ 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 32 പ്രകാരം താങ്കള്‍ക്കെതിരെ നടപടിയെടുക്കതിരിക്കാന്‍ കാരണം വല്ലതുമുണ്ടെങ്കില്‍ സബ് കളക്ടറെ അറിയിക്കണം' - കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നു.

അതേസമയം, എസ്‌ഐആര്‍ നടപടികളുടെ പേരില്‍ ജീവനക്കാരെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കോഴിക്കോട് കലക്ടറേറ്റില്‍ ബിഎല്‍ ഒമാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. എന്‍ജിഒ അസോസിയേഷന്റെ നേത്യത്വത്തിലാണ് പ്രതിഷേധിക്കുന്നത്. കലക്ടറുടെ ചേംബറിന് മുന്നില്‍ കുത്തിയിരുന്നാണ് പ്രതിഷേധം.

SIR form distribution delayed; show cause notice issued to Chevayur BLO

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ; മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ നടത്തിയെന്ന് ട്രിബ്യൂണല്‍

ഇന്നത്തെ മുന്‍നിര നായികമാര്‍ 10 സിനിമയ്ക്ക് വാങ്ങുന്ന ശമ്പളം ഹണി ഒരു വര്‍ഷം ഉണ്ടാക്കുന്നുണ്ട്: വിനയന്‍

12.79 ലക്ഷം രൂപ വില, 1,099 സിസി എന്‍ജിന്‍, ബൈ-ഡയറക്ഷണല്‍ ക്വിക്ക് ഷിഫ്റ്റര്‍; കാവാസാക്കി Z1100 വിപണിയില്‍

സീറ്റ് ലഭിച്ചില്ല; ആലപ്പുഴയില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു

ഒമാനിലെ എയർ പോർട്ടുകൾ ഇനി സൂപ്പർ ഫാസ്റ്റ് ; ‘വൈ -ഫൈ 7’ അവതരിപ്പിച്ചു

SCROLL FOR NEXT