എസ്ഐആര്‍ ഫയൽ
Kerala

പുതിയ പാസ്പോര്‍ട്ടുള്ള പ്രവാസികള്‍ക്ക് എസ്ഐആറില്‍ പേര് ചേര്‍ക്കാനാകുന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

പുതിയ പാസ്പോര്‍ട്ടുള്ള പ്രവാസികള്‍ക്ക് ഫോം6 പൂര്‍ത്തിയാക്കുന്നതിനിടെ പാസ്പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാനാകാത്ത സാങ്കേതിക പ്രശ്നം നേരിടുന്നുണ്ടായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പുതിയ പാസ്പോര്‍ട്ടുള്ള പ്രവാസികള്‍ക്ക് എസ്ഐആറില്‍ പേര് ചേര്‍ക്കാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം ലീഗ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. വെബ്സൈറ്റില്‍ ഇതനുസരിച്ച് മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ. സൈനുല്‍ ആബിദീന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്.

പുതിയ പാസ്പോര്‍ട്ടുള്ള പ്രവാസികള്‍ക്ക് ഫോം6 പൂര്‍ത്തിയാക്കുന്നതിനിടെ പാസ്പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാനാകാത്ത സാങ്കേതിക പ്രശ്നം നേരിടുന്നുണ്ടായിരുന്നു. പുതിയ പാസ്പോര്‍ട്ടില്‍ രണ്ട് ആല്‍ഫബറ്റുകളും ബാക്കി നമ്പരുകളുമാണുണ്ടായിരുന്നത്. പഴയ പാസ്പോര്‍ട്ടില്‍ ഒരു ആല്‍ഫബറ്റും ബാക്കി നമ്പരുകളുമായതിനാല്‍ തന്നെ സാങ്കേതികമായി പുതിയ പാസ്പോര്‍ട്ടുള്ള പ്രവാസികള്‍ ഫോം പൂരിപ്പിക്കുമ്പോള്‍ പ്രതിസന്ധി നേരിട്ടിരുന്നു.

പ്രവാസികളുടെ ബുദ്ധിമുട്ടില്‍ പരിഹാരം കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെയും നടപടിയെടുത്തിരുന്നില്ല. മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റും പ്രവാസി വ്യവസായിയുമായ സൈനുല്‍ ആബിദീനാണ്പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്.

SIR: Muslim League files complaint with Election Commission

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21