Supreme court ഫയൽ
Kerala

കേരളത്തിലും വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം വേണം; സുപ്രീംകോടതിയില്‍ ഹര്‍ജി

എസ്‌ഐആര്‍ നടപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെടുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിഹാറില്‍ നടപ്പാക്കിയതിന് സമാനമായി കേരളത്തിലും വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം ( എസ്ഐആര്‍) നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായ ആണ് ഹര്‍ജി നല്‍കിയത്.

തെരഞ്ഞെടുപ്പിന് മുമ്പ് കേരളം, തമിഴ്‌നാട്, അസം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടിക സമഗ്ര പരിഷ്‌കരണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. എസ്‌ഐആര്‍ നടപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിഹാറില്‍ നടത്തിവരുന്ന തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ലഭിച്ചത് രണ്ടു ലക്ഷത്തോളം പരാതികളാണ്. പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 1,95,802 പേരും, പട്ടികയില്‍ പേര് ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 30,000 പേരുമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

A petition has been filed in the Supreme Court seeking implementation of the Voter List Reform (SIR) in Kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

SCROLL FOR NEXT