election procedure ഫയൽ
Kerala

എസ്‌ഐആര്‍: ബിഎല്‍ഒ ആരെന്ന് അറിയണോ?, എങ്ങനെ കണ്ടെത്താം?, വിശദാംശങ്ങള്‍

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്ഐആര്‍) നടപടികള്‍ ജില്ലയില്‍ അതിവേഗം പുരോഗമിക്കുകയാണെന്ന് ജില്ലാ കളക്ടര്‍ ജി പ്രിയങ്ക അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്ഐആര്‍) നടപടികള്‍ ജില്ലയില്‍ അതിവേഗം പുരോഗമിക്കുകയാണെന്ന് ജില്ലാ കളക്ടര്‍ ജി പ്രിയങ്ക അറിയിച്ചു. ഫോം വിതരണം ആരംഭിച്ച് ശനിയാഴ്ച ഉച്ചയ്ക്ക് 12 വരെ ജില്ലയില്‍ 22 ലക്ഷം എന്യൂമറേഷന്‍ ഫോമുകളാണ് വിതരണം ചെയ്തത്. ഏതെങ്കിലും കാരണവശാല്‍ ആര്‍ക്കെങ്കിലും എന്യൂമറേഷന്‍ ഫോം ലഭിക്കാത്ത സാഹചര്യം ഉണ്ടെങ്കില്‍, അവര്‍ക്ക് ബിഎല്‍ഒമാരെ നേരിട്ട് ബന്ധപ്പെടാനുള്ള സൗകര്യമുണ്ട്. ഓണ്‍ലൈന്‍ വഴി ഫോം സമര്‍പ്പിക്കാനും അവസരമുണ്ടാകും.

ബൂത്ത് ലെവല്‍ ഓഫീസറെ എങ്ങനെ കണ്ടെത്താം?

https//voters.eci.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. വെബ്സൈറ്റ് തുറന്നു വരുമ്പോള്‍, ഹോം പേജില്‍ കാണുന്ന 'Search Your Name in Voter List' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അടുത്ത പേജില്‍, 'Know Your Polling Officials' എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

തുറന്നുവരുന്ന കോളത്തില്‍, EPIC നമ്പര്‍ (തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍) കൃത്യമായി ടൈപ്പ് ചെയ്യുക.

EPIC നമ്പര്‍ നല്‍കി കഴിയുമ്പോള്‍, ബിഎല്‍ഒയുടെ വിശദാംശങ്ങള്‍ (പേര്, കോണ്‍ടാക്ട് വിവരങ്ങള്‍) സ്‌ക്രീനില്‍ കാണാന്‍ കഴിയും.

ഓണ്‍ലൈനായി എന്യൂമറേഷന്‍ ഫോം ഫില്‍ ചെയ്യുന്നതിന്, ഇലക്ഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ voters.eci.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് സൈന്‍ അപ്പ് ചെയ്ത് വിവരങ്ങള്‍ നല്‍കി, ഓണ്‍ലൈനായി ഫോം പൂരിപ്പിച്ച് നല്‍കാവുന്നതാണ്.

SIR: Want to know who the BLO is? How to find out? Details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വ്യക്തിഹത്യ താങ്ങാനായില്ല, നാട്ടില്‍ ഇറങ്ങി നടക്കാന്‍ കഴിയാത്ത രീതിയില്‍ ചിലര്‍ അപവാദ പ്രചാരണം നടത്തി'; ആത്മഹത്യയ്ക്ക് ശ്രമിച്ച ബിജെപി പ്രവര്‍ത്തക

എമ്പുരാന്റെ കഥ നായകനും നിര്‍മാതാവും കേട്ടത്; എന്റെ രാഷ്ട്രീയം പറയാനല്ല സിനിമ ചെയ്യുന്നത്; പൃഥ്വിരാജ്

കമ്പ്യൂട്ടർ ഹാർഡ്‌വെയർ,പൈത്തൺ,അഡ്വാൻസ്ഡ് എക്സൽ ഓൺലൈനായി പഠിക്കാം

'വാരാണസി‌യിലൂടെ തെലുങ്ക് സിനിമയിൽ പുത്തൻ പരീക്ഷണവുമായി രാജമൗലി'; വരാൻ പോകുന്നത് ദൃശ്യ വിസ്മയം

'കൃഷിയിടത്തില്‍ വെക്കുന്ന പേക്കോലം പോലെ'; മന്ത്രി വിഎന്‍ വാസവനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്

SCROLL FOR NEXT