ഫയല്‍ ചിത്രം 
Kerala

'എന്നെ സ്റ്റുപ്പിഡ് എന്ന് വിളിച്ചു', എം സി ജോസഫൈനെതിരെ സിസ്റ്റർ ലൂസി കളപ്പുര 

തന്റെ ബുദ്ധിമുട്ട് മനസ്സിലാക്കാൻ ഒരിക്കലും ജോസഫൈൻ തയ്യാറായിട്ടില്ലെന്നും സിസ്റ്റർ ലൂസി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വനിതാ കമ്മീഷൻ മുൻ അധ്യക്ഷ എം സി ജോസഫൈനെതിരെ വിമർശനവുമായി സിസ്റ്റർ ലൂസി കളപ്പുര. വനിതാ കമ്മീഷൻ അധ്യക്ഷയെന്നത് ഉന്നതപദവി അല്ല ഉത്തരവാദിത്വമാണ് എന്ന ബോധ്യം അവർക്ക് ഉണ്ടായിരുന്നില്ല. തന്റെ ബുദ്ധിമുട്ട് മനസ്സിലാക്കാൻ ഒരിക്കലും ജോസഫൈൻ തയ്യാറായിട്ടില്ലെന്നും സിസ്റ്റർ ലൂസി പറഞ്ഞു. 

"എന്നെ സ്റ്റുപ്പിഡ് എന്ന് വിളിക്കുന്ന സാഹചര്യം വരെ ഉണ്ടായി. വനിതാ കമ്മീഷൻ അധ്യക്ഷ എന്ന നിലയിൽ സ്ത്രീകളുടെ പരാതികൾ കേൾക്കാനല്ല അവർ സമയം കണ്ടെത്തിയത്", സിസ്റ്റർ ലൂസി പറഞ്ഞു. ഇനിയെങ്കിലും വനിതാ കമ്മീഷൻ അധ്യക്ഷയെ തെരഞ്ഞെടുക്കുമ്പോൾ സ്ത്രീകളോട് മാന്യമായി പെരുമാറുന്നവരെയാണ് പരി​ഗണിക്കേണ്ടതെന്നും അവർ അഭിപ്രായപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി