ഷഹനയുടെ സഹോദരന്‍ മാധ്യമങ്ങളെ കാണുന്നു 
Kerala

ഷഹനയ്ക്ക്‌ നീതി കിട്ടണം; കേസ് കേരളാ പൊലീസ് തന്നെ അന്വേഷിച്ചാല്‍ മതി; സഹോദരന്‍

തന്റെ സഹോദരിക്ക് നീതി കിട്ടണം. കേസ് ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അന്വേഷിക്കണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  സ്ത്രീധനം ചോദിച്ചതിന്റെ പേരില്‍ ഡോക്ടര്‍ ഷഹന ജീവനൊടുക്കിയ സംഭവത്തില്‍ കേരളാ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷിക്കണമെന്ന് സഹോദരന്‍ ജാസിം പറഞ്ഞു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് കത്തുനല്‍കുമെന്നും സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

തന്റെ സഹോദരിക്ക് നീതി കിട്ടണം. കേസ് ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അന്വേഷിക്കണം. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വയ്ക്കണമെന്നും സഹോദരന്‍ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ അന്വേഷണത്തില്‍ തൃപ്തനാണ്. കൂടുതല്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് അറിയണം. കേസ് കേരളാ പൊലീസ് തന്നെ അന്വേഷിച്ചാല്‍ മതിയെന്നും ജാസിം മാധ്യങ്ങളോട് പറഞ്ഞു. 

അതേസമയം, ആത്മഹത്യ ചെയ്ത ഷഹനയുടെ വീട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദര്‍ശിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സന്ദര്‍ശനം. സ്ത്രീധനത്തിനെതിരെ ശക്തമായി പ്രതികരിക്കാന്‍ പെണ്‍കുട്ടികള്‍ തയാറാകണമെന്ന് ഗവര്‍ണര്‍ സന്ദര്‍ശനത്തിന് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞു. 

ഷഹന ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസെടുക്കാന്‍ പൊലീസ് വൈകിയെങ്കില്‍ റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്ന് പണം ആവശ്യപ്പെടുന്നത് ക്രൂരമായ സമ്പ്രദായമാണ്. സ്ത്രീധനത്തിനെതിരെ ബോധവത്കരണം നടത്തണമെന്നും ഈ സമ്പ്രദായം കേരളത്തിന് ഗുണകരമല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പെണ്‍കുട്ടികള്‍ കൂടുതല്‍ ധൈര്യം കാണിക്കണമെന്നും മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ പിന്തുണയ്ക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു.

ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. റുവൈസിനെ ഡിസംബര്‍ 21 വരെ റിമാന്‍ഡ് ചെയ്തു. ഐപിസി 306 (ആത്മഹത്യ പ്രേരണ), സ്ത്രീധന നിരോധന നിയമം നാലാംവകുപ്പ് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് റുവൈസിനെതിരെ കേസെടുത്തത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

കേരളത്തില്‍ പത്തില്‍ മൂന്ന് പേരും കടക്കെണിയിൽ; പുതിയ കണക്കുകള്‍

ഫ്രഷ്‌കട്ട് സമരത്തിലെ അക്രമത്തിനു പിന്നില്‍ ഗൂഢാലോചന, ഡിഐജിക്ക് മുതലാളിമാരുമായി ബന്ധം; ആരോപണവുമായി കര്‍ഷക കോണ്‍ഗ്രസ്

ചായയ്ക്കൊപ്പം സ്പൈസി ഭക്ഷണം വേണ്ട, തടി കേടാകും

മമ്മൂട്ടി കമ്പനിയുടെ ഷോർട്ട് ഫിലിം വരുന്നു; സംവിധായകൻ രഞ്ജിത്, നായികയെയും നായകനെയും മനസിലായോ?

SCROLL FOR NEXT