പ്രതീകാത്മക ചിത്രം 
Kerala

വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തി; പാറക്കുളത്തില്‍ വീണ് സഹോദരിമാര്‍ മുങ്ങിമരിച്ചു

അല്‍ അമീന്‍ ഓഡിറ്റോറിയത്തില്‍ വിവാഹചടങ്ങില്‍ പങ്കെടുക്കാനായാണ് കുട്ടികള്‍ പന്തല്ലൂരിലെത്തിയത്

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: കുന്നംകുളം പന്തല്ലൂരില്‍ പാറക്കുളത്തില്‍ വീണ് സഹോദരിമാര്‍ മുങ്ങിമരിച്ചു. തൃശ്ശൂര്‍ പഴുന്നന മടപ്പാത്തുവളപ്പില്‍ അഷ്‌കറിന്റെയും സുബൈദയുടെയും മക്കളായ ഹസ്‌നത്ത് (13), അഷിത (9) എന്നിവരാണ് മരിച്ചത്. പിതാവിനൊപ്പം വരുമ്പോള്‍ കാലില്‍ പറ്റിയ ചെളി കഴുകാന്‍ കുളത്തില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. 

അല്‍ അമീന്‍ ഓഡിറ്റോറിയത്തില്‍ വിവാഹചടങ്ങില്‍ പങ്കെടുക്കാനായാണ് കുട്ടികള്‍ പന്തല്ലൂരിലെത്തിയത്. വയലിന് മധ്യത്തിലായുള്ള കുളത്തില്‍ കാല്‍ കഴുകാനായി ഇറങ്ങിയപ്പോഴാണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.

അപകടം ശ്രദ്ധയില്‍പ്പെട്ടതോടെ സമീപത്തുണ്ടായിരുന്നവര്‍ ഇവരെ കരയ്ക്കുകയറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടുപേരുടെയും മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് മോദി, ഇന്ത്യക്കാരുടെ സുരക്ഷയിലും ഊര്‍ജവിതരണ പ്രതിസന്ധിയിലും ആശങ്ക അറിയിച്ചു

Today's Rashi Phalam March 13, 2026: അപ്രതീക്ഷിത സാമ്പത്തിക നേട്ടം, പരീക്ഷയിൽ ഉന്നത വിജയം

യുഎസ് വിമാനം ഇറാഖില്‍ തകര്‍ന്നു വീണു, വെടിവച്ചിട്ടെന്ന് ഇറാന്‍; ആറ് സൈനികര്‍ കൊല്ലപ്പെട്ടു?

ഓർമകളിലെ ആ 'അമ്മാവൻ ബസ്' വീണ്ടും! വിന്റേജ് സ്പെഷ്യലുമായി കെഎസ്ആർടിസി

എല്‍പിജി ബുക്കിങ് ഇടവേള 45 ദിവസമാക്കി, രാജ്യത്തെ പാചക വാതക ഉത്പാദനം 28 ശതമാനം വര്‍ധിപ്പിച്ചു

SCROLL FOR NEXT