Veena George 
Kerala

'കെ എസ് യുക്കാര്‍ക്ക് മന്ത്രിയുടെ അടുത്തെത്താന്‍ പോലും കഴിഞ്ഞില്ല, ഉണ്ടായത് ഉന്തുംതള്ളും'; എസ്‌ഐടി റിപ്പോര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കണ്ണൂര്‍: മുന്‍മന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പ്രത്യേക അന്വേഷണ സംഘം. മന്ത്രിയെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചിട്ടില്ലെന്നാണ് ഡിജിപിക്ക് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.കെഎസ്യു പ്രവര്‍ത്തകര്‍ക്ക് വീണ ജോര്‍ജിന്റെ അടുത്ത് എത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും പ്രതിഷേധത്തെ പെരുപ്പിച്ചു കാട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ ഗണ്‍മാനെതിരായ നടപടി ഡിജിപിയുടെ വിവേചനാധികാരം ഉപയോഗിച്ച് എടുക്കാവുന്നതാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തില്‍ അഞ്ച് കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍ ചേര്‍ത്തായിരുന്നു കേസെടുത്തിരുന്നത്. മന്ത്രിയെ ആക്രമിക്കുന്നത് കണ്ടു എന്നായിരുന്നു ഗണ്‍മാന്‍ ആദ്യം നല്‍കിയ മൊഴി. എന്നാല്‍ എസ്ഐടിയോട് പറഞ്ഞത് താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് മൊഴി നല്‍കിയതെന്നുമായിരുന്നു.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് വീണാ ജോര്‍ജിനെതിരെയുണ്ടായ പ്രതിഷേധത്തില്‍ ഗണ്‍മാന്‍ അഭിലാഷ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അഞ്ച് കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. ആയുധമുപയോഗിച്ച് പ്രതിഷേധക്കാര്‍ മന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന മൊഴി അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ തിരുത്തി. വീണയെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് കണ്ടില്ലെന്നായിരുന്നു എസ് ഐ ടിക്ക് നല്‍കിയ മൊഴി.കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് രാത്രി പരിയാരത്തേക്ക് മാറ്റിയത്. പരിയാരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ മൊഴിയും എസ്ഐടി രേഖപ്പെടുത്തിയിരുന്നു. വീണ ജോര്‍ജിന് പുറത്ത് കാണത്തക്ക പരുക്ക് ഉണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ മൊഴി നല്‍കിയതായാണ് വിവരം.

കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ പ്രിന്‍സിപ്പിള്‍ എസ്ഐ ദീപ്തിയുടെ മൊഴിയും കേസില്‍ നിര്‍ണായകമായി. തന്റെ പേരില്‍ ആദ്യം വ്യാജ മൊഴി നല്‍കിയെന്നാണ് എസ്ഐടിയ്ക്ക് എസ്ഐ ദീപ്തി മൊഴി നല്‍കിയത്. മന്ത്രിയെ ആക്രമിക്കുന്നത് താന്‍ കണ്ടില്ലെന്നും ദീപ്തി മൊഴി നല്‍കിയിട്ടുണ്ട്.

SIT submits report in case of attack on former minister Veena George

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാടകയായി കിട്ടുന്നത് 1.8കോടി; രണ്ടരവര്‍ഷത്തിനിടെ സ്വന്തമാക്കിയത് 40 വില്ലകള്‍, ഐപിഎസ്- ഐഎഎസ് ദമ്പതികള്‍ക്കെതിരെ അന്വേഷണം

വാണിജ്യ സിലിണ്ടര്‍ വില വീണ്ടും വര്‍ധിപ്പിച്ചു; കൂട്ടിയത് 12രൂപയിലധികം

ഇനി അജ്ഞാത നമ്പറുകളില്‍ നിന്ന് കോളുകള്‍ വരില്ല, ആര് വിളിച്ചാലും പേര് കാണിക്കും; സിനാപ് ഇന്ന് മുതല്‍

മദ്യപിക്കാന്‍ പണം നല്‍കിയില്ല; ഫോര്‍ട്ട് കൊച്ചിയില്‍ മകന്‍ അമ്മയെ ചവിട്ടിക്കൊന്നു

വൈഭവ് സൂര്യവംശിയെ ഇറക്കുമോ, ആര് പുറത്തിരിക്കും? ഇന്ന് അഞ്ചാം ടി20