പ്രതീകാത്മക ചിത്രം 
Kerala

നിർത്തിയിട്ട കാറിന്റെ ഡോർ പെട്ടെന്ന് തുറന്നു; ബൈക്ക് മറിഞ്ഞ് ആറു വയസ്സുകാരി മരിച്ചു

തേങ്കുറുശ്ശി തുപ്പാരക്കളം എ സതീഷിന്റെ മകൾ വിസ്മയ ആണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: നിർത്തിയിട്ട കാറിന്റെ ഡോർ പെട്ടെന്ന് തുറന്നതിനെ തുടർന്ന് ബൈക്ക് ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് ആറു വയസ്സുകാരി മരിച്ചു. തേങ്കുറുശ്ശി തുപ്പാരക്കളം എ സതീഷിന്റെ മകൾ വിസ്മയ ആണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി 8ന് പാലക്കാട് പാലാട്ട് ജംക്‌ഷനിലാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ബൈക്കോടിച്ചിരുന്ന സതീഷ്, ഭാര്യ നിമിഷ, മറ്റൊരു മകൾ അമേയ എന്നിവർക്കാണ് പരുക്കേറ്റത്. 

ക്ഷേത്രത്തിലും പാർക്കിലും പോയി തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ. സതീഷ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. നിമിഷയുടെയും അമേയയുടെയും പരുക്ക് ഗുരുതരമല്ല.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍