നക്ഷത്ര, മഹേഷ്/ ടെലിവിഷൻ സ്ക്രീൻഷോട്ട് 
Kerala

മഹേഷിന് മറ്റൊരു സ്ത്രീയുമായും ബന്ധം; ലഹരിക്ക് അടിമ, അമ്മവീട്ടിൽ പോകണമെന്ന കുട്ടിയുടെ വാശി പ്രകോപനമായി

കൊലപാതകത്തിന് കാരണം പെട്ടന്നുള്ള പ്രകോപനമെന്ന് പ്രതി

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: മാവേലിക്കര പുന്നമ്മൂട്ടിൽ അച്ഛൻ വെട്ടിക്കൊലപ്പെടുത്തിയ ആറു വയസുകാരി നക്ഷത്രയുടെ പോസ്റ്റ്‌മോർട്ടം ഇന്ന്. സംഭവുമായി ബന്ധപ്പെട്ട് പിതാവ് ശ്രീമഹേഷിനെ (38) പൊലീസ് കസ്റ്റഡിയിലെടുത്തു വിശദമായി ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ മൊഴികളാണ് ഇയാൾ നൽകുന്നതെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് നാട്ടുകാർ ആരോപിക്കുന്നത്. പ്രതി ലഹരി മരുന്ന് ഉപയോ​ഗിക്കാറുണ്ടെന്നും സൂചനയുണ്ട്. 

ഇന്നലെ വൈകിട്ട് ഏഴരയ്ക്കാണ് സംഭവമുണ്ടായത്. ബഹളം കേട്ട് വീട്ടിലേക്ക് വന്ന മഹേഷിന്റെ അമ്മ സുനന്ദയെയും പ്രതി ആക്രമിക്കാൻ ശ്രമിച്ചു. കൈയ്‌ക്ക് വെട്ടേറ്റ അമ്മ മവേലിക്കരയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സഹോദരിക്കും പരിക്കേറ്റു. തുടർന്ന് നാട്ടുകാർ ഇടപ്പെട്ടു. നക്ഷത്രയുടെ അമ്മ വിദ്യ നാല് വർഷം മുൻപ് ആത്മഹത്യ ചെയ്‌തിരുന്നു. വിദ്യയുടെ മരണത്തിന് ശേഷം മഹേഷും നക്ഷത്രയും വീട്ടിൽ ഒറ്റയ്‌ക്കായിരുന്നു താമസം. നക്ഷത്ര അമ്മയുടെ വീട്ടിൽ പോകണമെന്ന് പറഞ്ഞ് പതിവായി വാശി പിടിക്കാറുണ്ടായിരുന്നു. പെട്ടന്നുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ചോദ്യം ചെയ്യലിൽ ഇയാൾക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളതായി പൊലീസ് കണ്ടെത്തി. 

വിദ്യയുടെ മരണ ശേഷം ഒരു പൊലീസുകാരിയുമായി മഹേഷിന്റെ രണ്ടാം വിവാഹം ഉറപ്പിച്ചിരുന്നു. എന്നാൽ ഇയാളുടെ സ്വഭാവം മനസിലാക്കി വിവാഹത്തിൽ നിന്നും പിൻമാറുകയായിരുന്നു. പിൻമാറിയ ശേഷവും ഇയാൾ പെൺകുട്ടിയെ വിളിച്ച് ശല്യപ്പെടുത്താറുണ്ടായിരുന്നു. ഇതിന്റെ പേരിൽ ഒരു പൊലീസ് കേസും നിലവിലുണ്ട്.  ഈ ദേഷ്യവും കൊലപാതകത്തിന് കാരണമായിട്ടുണ്ടോ എന്ന് സംശയമുണ്ട്. നക്ഷത്രയുടെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലാണ് ഉള്ളത്. പോസ്റ്റുമോർട്ടത്തിന് ശേഷം വിദ്യയുടെ വീട്ടിൽ വെച്ചാണ് സംസ്കാര ചടങ്ങുകൾ നടക്കുക.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT